ഫ്ലോറിഡ:2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷൻന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു.
മിസ്റർ ബിജോയ് സേവ്യർ നവകേരളയുടെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷ ചടങ്ങിലേക് എല്ലാ വിശിഷ്ടാതിഥികളേയും ഹാർദവമായി സ്വാഗതം ചെയ്തു . യൂത്ത് പ്രസിഡന്റ് മിസ്സ് ലിയാന സാമ്യൂലിന്റെ,മനോഹരമായഅമേരിക്
ലളിതവും മനോഹരവുമായ ഓണ സന്ദേശം നൽകി അതിഥികൾക്ക് സ്നേഹത്തിന്റെയും,ഐക്യത്തിന്റെ
മുപ്പത്തിയൊന്നു തരം വിഭവങ്ങൾ വിളമ്പുന്നതിനായി പ്രത്യേക കസ്റ്റം പ്ലേറ്റുകളും സജ്ജമാക്കിയത് ശ്രദ്ധയകാർഷികപ്പെട്ടു. ഫുഡ് കോർഡിനേറ്റർ മിസ്റ്റർ ഷാന്റി വർഗീസ് മികവുറ്റ വിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി, മിസ്റ്റർ മേലെ ചാക്കോ, മിസ്റ്റർ കുര്യൻ വർഗീസ്, എമേഴ്സൺ ചാലിശ്ശേരി, മിസ്റ്റർ ഗോപൻ നായർ, മിസ്റ്റർ പദ്മനാഭൻ കുന്നത്, മിസ്റ്റർ ബിബിൻ ജോർജ് മിസ്റ്റർ സിനോജ് കമ്പിയിൽ, മിസിസ് ജോമിനി ബിജോയ് , മിസിസ് സൂസി ബിജോയ്,മിസിസ് ബിന്ദു എമേഴ്സൺ, മിസിസ് താരാ പദ്മകുമാർ മിസിസ് മെറിൻ ജോർജ് എന്നിവർ ഒത്തൊരുമയോടെ അതിഥികളെ സ്നേഹവിരുന്നിലേക്ക് നയിച്ചു.
മിസിസ് സാറാമ്മ ഏലിയാസ്, റോഷൻ സജോ പെല്ലിശ്ശേരി, റാണി കൂട്ടുകെട്ടിൽ മനോഹരമായ താലപ്പൊലി അരങ്ങേറി. മഹാബലിയായി അവതരിച്ച് മിസ്റ്റർ കുരിയാക്കോസ് പൊടിമറ്റം അതിഥികളെരോമാഞ്ചപുലകമണിയിച്ചു, നവകേരളയുടെ ഉത്സവവേളകൾ മനോഹരമായി അലങ്കരിക്കുന്ന പ്രിയപ്പെട്ട കുറിയക്കോസ് ചേട്ടനെ കമ്മറ്റി അംഗങ്ങൾ പ്രത്യകം അഭിനന്ദിച്ചു.
കർണമനോഹരമായ അത്ത പൂക്കളവും ഫോട്ടോ ബൂത്തും അതിഥികൾക്ക് ഹരം പകർന്നു, മനോഹരമായ ഫോട്ടോ ബൂത്ത് പ്രദർശിപ്പിച്ച മിസ്റ്റർ ശിവകുമാർ, ശ്രീമതി പ്രിയാ നായർ ദമ്പതികളെ പ്രസിഡന്റ് ശ്രീ പനങ്ങയിൽ ഏലിയാസ് അഭിനന്ദിച്ചു. ചെണ്ടമേളവും, താലപ്പൊലിയും, മഹാബലിയും ഒന്നിച്ചപ്പോൾ എഴുന്നള്ളത്ത് ഗംഭീരമായി. ചെണ്ടമേളത്തിനു ചുക്കാൻ പിടിച്ച മിസ്റ്റർ മോഹൻ നാരായൺ, ശ്രുതി ലയ താളം പ്രത്യേകം അഭിനന്ദനം അർഹിച്ചു. വളരെ മനോഹരമായ അവതരണ ശൈലിയോടെ വിവിധ പരിപാടികൾ കോർത്തിണക്കിയ മാസ്റ്റർ ഓഫ് സെറിമോണീസ് മിസസ് കാവ്യാ ബെൻസൻ, മിസ്സ് സിൽവിയാ ബെന്യാം വളരെയധികം പ്രശംസ പിടിച്ചുപറ്റി.
പ്രോഗ്രാം കോഓർഡിനറ്റ് ചെയ്ത്, സ്റ്റേജ് കൺട്രോൾ മനോഹരമായി കൈകാര്യം ചെയ്ത മിസ്റ്റർ സജോ പെല്ലിശ്ശേരിയേ പ്രസിഡന്റ് പ്രത്യേക അംഗീകാരം അറിയിച്ചു. നവകേരളിയുടെ സ്പോൺസേഴ്സിനെയും, അഭ്യുദയ കംഷികളെയും സ്ലൈഡ് ഷോയിൽ മനോഹരമായി പ്രദർശിപ്പിച്ച മിസ്റ്റർ ബിജോയ് ജോസഫ്, മിസ്റ്റർ പദ്മനാഭൻ കുന്നത്ത് എന്നിവർ ഇൻഫർമേഷൻ ടെക്നോളജിയിൽ മികവു തെളിയിച്ചു. വളരെ മനോഹരമായ അവതരണ ശൈലികളോടെ പരിപാടികൾ കോർത്തിണക്കിയ മാസ്റ്റർ ഓഫ് സെറിമോണീസ് മിസിസ് കാവ്യാ ബെൻസൺ, മിസ്സ് സിൽവിയാ ബെന്യാം വളരെ പ്രശംസ പിടിച്ചുപറ്റി. . മിസ്സ് ലിയാന സാമുവേലിന്റെ ഇന്ത്യൻ നാഷണാളാന്തത്തോടുകൂടി നവകേരളാ മലയാളിഅസോസിയേഷന്റെ മുപത്തിയൊന്നാം വർഷ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.

