30 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന 73-കാരി പഞ്ചാബി സ്ത്രീയെ ചങ്ങല കൊണ്ട് ബന്ധിച്ച് നാടു കടത്തി

പഞ്ചാബ് വംശജയും 30 വര്‍ഷമായി അമേരിക്കയിൽ താമസിച്ചിരുന്നതുമായ 73 വയസ്സുള്ള ഹർജീത് കൗറിനെ നാടുകടത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നിയമവിരുദ്ധമായാണ് അമേരിക്കയിൽ താമസിക്കുന്നതെന്ന് ആരോപിച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഹർജീത് കൗറിനെ കസ്റ്റഡിയിലെടുത്തത്.

ഈസ്റ്റ് ബേയിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഹർജിത് കൗറിനെ കസ്റ്റഡിയിലെടുത്തത്. അവരുടെ അറസ്റ്റിനെത്തുടർന്ന്, ഇന്ത്യൻ, അമേരിക്കൻ സമൂഹം സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടായി ഹർജിത് കൗര്‍ അമേരിക്കയിൽ താമസിക്കുന്നതെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും അവരുടെ കുടുംബവും സമൂഹവും പറഞ്ഞു. 2013 ൽ സ്ഥിര താമസത്തിനുള്ള ഹർജിത് കൗറിന്റെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.

2013-ൽ അപേക്ഷ നിരസിക്കപ്പെട്ടതിനുശേഷവും, ഹർജിത് കൗർ ഓരോ ആറു മാസത്തിലും ഐസിഇഎസിൽ റിപ്പോർട്ട് ചെയ്യുന്നത് തുടർന്നു. അവരുടെ പ്രായവും ദുർബലമായ ആരോഗ്യവും കണക്കിലെടുത്ത് സമൂഹം അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല. ഹർജിത് കൗറിനെ ഇന്ത്യയിലേക്ക് അയക്കുന്നത് തടയാൻ പ്രതിഷേധ പ്രകടനങ്ങളും നടന്നു.

“ഹർജിത് കൗറിനെ ആദ്യം ജോർജിയയിൽ നിന്ന് അർമേനിയയിലേക്ക് ഒരു ഐഎഎസ് ചാർട്ടേഡ് വിമാനത്തിൽ മറ്റ് 132 ഇന്ത്യൻ പൗരന്മാരോടൊപ്പം കൊണ്ടുപോയി, തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളും പരിചയക്കാരും അവരെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു,” കേസ് വാദിക്കുന്ന അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു.

അതേസമയം, ഹര്‍ജീത് കൗറിന്റെ കുടുംബവും പരിചയക്കാരും ഈ തീരുമാനത്തില്‍ കടുത്ത നിരാശയിലാണ്. “തന്റെ മുത്തശ്ശിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളൂ. കാണാന്‍ പോലും അനുവദിച്ചില്ല,” ഹര്‍ജീത് കൗറിന്റെ ചെറുമകള്‍ സുഖ്മീത് കൗര്‍ പറഞ്ഞു. മുത്തശ്ശിയെ അന്വേഷിക്കുന്നത് തുടര്‍ന്നതായി സുഖ്മീത് പറഞ്ഞു.

Leave a Comment

More News