ഐ എൻ എല്ലി നെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ തീവ്രവാദ ആരോപണങ്ങൾക്കെതിരെ നാഷണൽ യൂത്ത് ലീഗ് നേതാവ് രംഗത്ത്.
പാലക്കാട്: മുസ്ലിം ലീഗിന് തീവ്രത പോരാത്തതിന് ലീഗ് വിട്ടവർ ആണ് ഐ എൻ എൽ എന്നും അവരെ കക്ഷത്ത് വെച്ചാണ് ഗോവിന്ദൻ മാഷ് കോണ്ഗ്രസ് നെ മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.
എന്നാൽ, തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ടന്നും, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവാണെന്നു, മുസ്ലിം ലീഗിന്റെ ഉപദേശത്തോടെ ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് ൽ അവരോധിക്കുന്നതിന് വേണ്ടി സേട്ട് സാഹിബിന്റെ പാർട്ടിയെയും ഇടതുപക്ഷത്തെയും ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി.അമീർ തന്റെ ഫേസ്ബുക്ക്ൽ കുറിച്ചു.
വിഷയത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും രൂക്ഷ ഭാഷയിൽ സതീശനെതിരെയും മുസ്ലിം ലീഗിന് എതിരെ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ചുവടെ..
സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തുന്ന സതീശനോടാണ്, സേട്ട് സാഹിബിന്റെ പാർട്ടി ഒരു കാലത്തും വർഗ്ഗീയ തീവ്രവാദങ്ങൾക്ക് ഒപ്പം നിന്നിട്ടില്ല. അങ്ങിനെ നിങ്ങളുടെ യുഡിഎഫ് പക്ഷത്ത് ജമായത്തിനെ അവരോധിക്കാൻ വേണ്ടി ഇടതുപക്ഷത്ത് എക്കാലവും നിലകൊള്ളുന്ന സേട്ട് സാഹിബിന്റെ ഐ എൻ എല്ലിനെ നാട്ടക്കുറി ആക്കേണ്ട..
സതീശാ,
ബാബരി ചരിത്രം എന്താ ഈ രാജ്യത്തിന്റെ മതേതരത്വത്തെ, സഹോദര്യത്തെ കടപുഴക്കി എറിഞ്ഞ സവർണ്ണ ഫാസിസ്റ്റ് ഭീകരത ആയിരുന്നു. അന്നും ഇന്നും, കോണ്ഗ്രസ്ന് അക്കാര്യത്തിൽ തിരിച്ചറിവ് ഉണ്ടായിട്ടില്ല, അന്ന് ഇന്ത്യൻ ജനത വിറങ്ങലിച്ചു നിന്നപ്പോൾ സേട്ട് സാഹിബ് പ്രധാനമന്ത്രി റാവുവിന്റെ മുഖത്ത് നോക്കി ‘താങ്കൾ ഈ രാജ്യത്തെ വഞ്ചിച്ചു’ എന്ന് പറഞ്ഞ് ഇറങ്ങി പോന്നത് ചരിത്രത്തിലേക്കാണ്. തന്റെ അധികാരത്തിനപ്പുറം രാജ്യ താൽപ്പര്യവും ഭരണഘടന അവകാശങ്ങളും ആണ് സേട്ട് സാഹിബ് മുന്നോട്ട് വെച്ചത്. ബാബരി വിഷയത്തിൽ മുസ്ലിം ലീഗിന്റെ നെറികെട്ട നയത്തിൽ കോണ്ഗ്രസ് ന്റെ സംഘപരിവാർ പ്രീണന നിലപാട്ലും ആണ് സേട്ട് സാഹിബിന്റെ രാജിയും പിന്നീട് ഐ എൻ എൽ എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്.
അതിൽ എവിടെയാണ് സതീശാ തീവ്രവാദ പ്രശ്നം !?
മുസ്ലിം ലീഗിന് തീവ്രത പോരാഞ്ഞിട്ട് ഇബ്രാഹിം സുലൈമാൻ സേട്ട് ഉണ്ടാക്കിയ പാർട്ടി INL എന്ന് കോണ്ഗ്രസ്ഉം മുസ്ലിം ലീഗും ജമാഅത്തും ബിജെപിയും പുലഭ്യം പറഞ്ഞാൽ ചരിത്രം അതിന് ഒപ്പം നിൽക്കില്ല.
ഇല്ലാകഥകൾ മെനഞ്ഞ് സംഘപരിവാർന് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കി ഇടതുപക്ഷത്തെയും ഐ എൻ എൽ നേയും അപകീർത്തിപെടുത്താൻ നോക്കേണ്ട, സതീശനോടും കോണ്ഗ്രസ് നോടും ആണ് ഞങ്ങളെ തെരുവില് ഇറക്കാൻ നോക്കേണ്ട, പ്രതിപക്ഷ നേതാവിനെ വഴി തടയാൻ ഞങ്ങൾക്ക് ഒരു പേടിയുമില്ല. വിലകുറഞ്ഞ പ്രകോപനത്തിൽ വികാരം കൊള്ളുന്നവരല്ല സേട്ട് സാഹിബിന്റെ അണികൾ..
ഇടതുപക്ഷ മുന്നണിക്കും ഭരണത്തിനും നേരെ കേരളത്തിൽ എന്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചിട്ടും സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ്ന് ഒരു ഗതിയും ഇല്ലാതെ വരുമ്പോൾ, 3.0 എൽഡിഎഫ് സർക്കാർ വീണ്ടും കേരളത്തിൽ അധികാരത്തിലേക്ക് അടുക്കുമ്പോൾ, കേന്ദ്ര ഒത്താശയോടെ പാണക്കാട്, ലീഗ് + ജമായത്ത്1 ന്റെ ഇരുട്ട് മുറിയിൽ നിന്ന് വരുന്ന ഇണ്ടാസ് ആണ് സതീശന്റെ ഈ ജാതി മതേതര ജല്പനങ്ങൾ.
നാഷണല്‍ യൂത്ത് ലീഗ്, കേരള

