എ. മുഹമ്മദലി സാഹിബ് അനുസ്മരണം

സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഇ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

ഖത്തര്‍: ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ (നിലവിൽ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി – സിഐസി) മുൻ പ്രസിഡന്റ് അന്തരിച്ച എ മുഹമ്മദ് അലി സാഹിബിൻ്റെ ബഹുമാനാർത്ഥമുള്ള അനുസ്മരണപരിപാടി ബർവ വില്ലേജിൽ സംഘടിപ്പിച്ചു.

സി .ഐ .സി സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അർഷദ് ഇ അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളർത്തി കൊണ്ട് വരുന്നതിലും ,ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ ,സാമൂഹിക സാംസകാരിക മേഖലയിലും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകൾ പരിപാടിയിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.

അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ കെ.സി അബ്ദുല്ലത്തീഫ്,വി.ടി ഫൈസൽ,കെ .ടി അബ്ദുറഹ്മാൻ ,വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ,
മുഹമ്മദ് അലി എം,റഫീഖ് തങ്ങൾ,മുഹമ്മദ് സലീം,ജലീൽ കുറ്റ്യാടി,അബ്ദുൽ അസീസ് കൂളിമുട്ടം,നാദിർ ഉമർ എന്നിവർ സംസാരിച്ചു.

സി .ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതവും, സി .ഐ .സി കേന്ദ്ര സമിതി അംഗം സുധീർ ടി .കെ സമാപന ഭാഷണവും നടത്തി.

Leave a Comment

More News