ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘ ലഹരി ഇല്ലാത്ത പുലരിക്കായി ‘ ബോധവത്ക്കരണ യജ്ഞം നടത്തി

എടത്വാ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി യുടെ നേത്യത്വത്തില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സ്കൂളുകളില്‍ ‘ലഹരി ഇല്ലാത്ത പുലരിക്കായി ‘ ബോധവത്ക്കരണ യജ്ഞം സംഘടിപ്പിച്ചു.

എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൾ പി.സി. ജോബി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജിസ്സി വി. കുര്യൻ, ജോർജ് ഫിലിപ്പ്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി അലക്സ് കെ തോമസ്, അനിൽ ജോർജ്, വർഗ്ഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമാട് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ പ്രകാശ്‌ ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്കൂൾ മാനേജർ വർഗ്ഗീസ് പഞ്ഞിപ്പുഴ മുഖ്യ സന്ദേശം നല്കി. ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോഫിയാമ്മ മാത്യൂ, ക്ലബ് പ്രസിസന്റ് ഡോ. ജോൺസൺ വി ഇടിക്കുള, ജോസുകുട്ടി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥിയും പരിപാടിയുടെ കൺവീനറുമായ കെ ജയചന്ദ്രനെ അസിസ്റ്റന്റ് സ്കൂൾ മാനേജർ വർഗ്ഗീസ് പഞ്ഞിപ്പുഴ ആദരിച്ചു.

വിദ്യാർത്ഥികൾക്ക് ആകർഷകമായ നിലയിൽ തയ്യാറാക്കിയ 20 മിനിട്ട് ദൈർഘ്യമുള്ള ഫിലിം ആണ് അത്യാധുനിക സംവിധാനങ്ങൾ ഉള്ള വാഹനത്തിന്റെ മൂന്ന് വശങ്ങളിലുമുള്ള പ്രതലത്തിലൂടെ പ്രദർശിപ്പിച്ചതെന്ന് കോഓർഡിനേറ്റർ ബിജു എസ് തോമസ് പറഞ്ഞു.

Leave a Comment

More News