ചിങ്ങം: അംഗീകാരവും പ്രശംസയും കൊണ്ട് നിറഞ്ഞ ദിവസമാണ് ഇന്ന്. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയിൽ അംഗീകാരം വന്നുചേരും. സഹപ്രവർത്തകരുടേയും, നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടേയും പങ്കാളിയുടെയും ശ്രമഫലം ആയിരിക്കും അംഗീകാരം.
കന്നി: നിങ്ങളുടെ വിധി നിങ്ങള്‍ക്ക് മുൻകൂട്ടിക്കാണാൻ കഴിയും. ഇന്ന് നിങ്ങളുടെ ലക്ഷ്യമായിരിക്കും മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ കണിശമായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ പ്രവർത്തിക്കാൻ സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും.
തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങള്‍ക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങള്‍ എന്തു ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അധിക പണച്ചെലവ് ഒഴിവാക്കുക.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും. ഇന്ന് നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌ത് മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.
ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീർഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വർധിക്കും.
മകരം: ഓരോ ചുമതലയിലും നിങ്ങളുടെ ശ്രദ്ധ വേണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യ പ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്കണ്‌ഠ മൂലം ബുദ്ധിമുട്ട് സംഭവിക്കാൻ സാധ്യത. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭദിവസമാകുന്നു. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതർമാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങള്‍ ഏല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
മീനം: ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ ശക്തമായി നിലനിർത്താൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്യണം. കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അവബോധം വളർത്തുന്നത് നിങ്ങളെ അതിന് സഹായിക്കും.
മേടം: മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള ഒരു ബന്ധുവിൻ്റെ ക്ഷണം നിങ്ങളെ അസ്വസ്ഥതപ്പെടുത്തും. മനോവേദന കൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുര്‍വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം.
അല്ലെങ്കില്‍ വീട്ടിലോ ജോലിസ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍, പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്‌ടുകളെ പോലും അത് തകിടം മറിക്കും.
ഇടവം: ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. അത്തരം ഒരു ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ക്കേ നിങ്ങള്‍ക്ക് ഒരു വല്ലായ്‌മ അനുഭവപ്പെടാം. പക്ഷേ മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും.
വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും, ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം, ഉദാസീനതയും താല്‍പര്യക്കുറവും നിങ്ങളെ വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ ഇരിക്കുക. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: നിങ്ങളുടെ ഇന്നത്തെ ഇടപാടുകളിലും വിൽപ്പനയിലും ബിസിനസിലെ നിങ്ങളുടെ പ്രതിയോഗികൾ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങൾ ഇപ്പോൾ മനസിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്, ശ്രദ്ധയും പരിഗണനയും. പ്രണയിക്കാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർ ഇന്ന് കൂടെകൂട്ടാൻ ഒരാളെ കണ്ടെത്തിയേക്കാം.
കര്‍ക്കിടകം: ഇന്ന് നിങ്ങൾ വളരെ ഉദാരമതിയും, മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവനുമായിരിക്കും. എന്തായാലും എല്ലായെപ്പോഴും നിങ്ങളിങ്ങനെ മറ്റുള്ളവരോട് വളരെ മൃദുവായി പെരുമാറുമെന്ന് അതിന് അർഥമില്ല. ദിവസത്തിൻ്റെ അവസാനം, നിങ്ങളുടെ സമീപനം അതുല്യവും നിശ്ചയദാർഢ്യം നിറഞ്ഞതുമായിരിക്കും.
