പഞ്ചാബിലെ കുപ്രസിദ്ധ ബബ്ബർ ഖൽസ ഭീകരൻ പർമീന്ദർ സിംഗ് എന്ന പിണ്ടിയെ യുഎഇയിൽ നിന്ന് പിടികൂടി ഇന്ത്യക്ക് കൈമാറി

അബുദാബി: കുപ്രസിദ്ധ ഭീകരൻ പർമീന്ദർ സിംഗ് എന്ന പിണ്ടിയെ യു എ ഇ പോലീസ് പിടികൂടി ഇന്ത്യക്ക് കൈമാറി. ബാബർ ഖൽസ ഇന്റർനാഷണലുമായി (ബികെഐ) ബന്ധമുള്ള പിണ്ടി പെട്രോൾ ബോംബ് ആക്രമണങ്ങൾ, കൊള്ളയടിക്കൽ, പഞ്ചാബിലെ നിരവധി അക്രമ കേസുകൾ എന്നിവയിൽ ഉൾപ്പെട്ടിരുന്നു.

പഞ്ചാബ് പോലീസിന്റെ അഭ്യർഥന പ്രകാരം പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ, യുഎഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും സിബിഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അബുദാബിയിലെ ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തോടെ 2025 സെപ്റ്റംബർ 26 ന് ഇന്ത്യക്ക് കൈമാറുകയും ചെയ്തു. പർമീന്ദർ സിംഗ് എന്ന യഥാർത്ഥ പേരുള്ള പിണ്ടി നിരവധി അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്നു.

പഞ്ചാബിലെ കുപ്രസിദ്ധ ഭീകരരായ ഹർവീന്ദർ സിംഗ് റിൻഡയുടെയും ഹാപ്പി പാസിയയുടെയും അടുത്ത അനുയായിയാണ് പിണ്ടി. ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം റിൻഡയും പാസിയയും പഞ്ചാബിൽ 13 ഗ്രനേഡ് ആക്രമണങ്ങൾ നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരായ അതിന്റെ സീറോ ടോളറൻസ് നയത്തെയും വളർന്നുവരുന്ന അന്താരാഷ്ട്ര അന്വേഷണ ശേഷിയെയും ഈ കൈമാറ്റം പ്രതിഫലിപ്പിക്കുന്നതായി പഞ്ചാബ് പോലീസ് പറഞ്ഞു.

 

Leave a Comment

More News