ചിങ്ങം: ഇന്ന് ഗുണകരമായ ദിവസമായിരിക്കും. പ്രകൃതിയെ കുറിച്ച് നിങ്ങള്‍ കവിതകള്‍ എഴുതാന്‍ സാധ്യത. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും സ്നേഹിതരില്‍ നിന്നും നേട്ടത്തിനും നിങ്ങൾക്ക് യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത.
കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. സ്വത്ത് വകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശ രാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം.
വൃശ്ചികം: പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ ഇന്ന് നടക്കണമെന്നില്ല. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെ പറ്റിയും നിങ്ങള്‍ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമേ മാനസിക പ്രയാസങ്ങളും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മ്മിക വൃത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇന്ന് ബുദ്ധിമുട്ടുണ്ടാകും.
ധനു: ഒരു തീര്‍ഥാടന യാത്രയ്ക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിന് വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമ പ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്ന് ഒന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദ യാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ് . നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.
മീനം: ബിസിനസുകാര്‍ക്ക് ഇത് നല്ല ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.
മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്രഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരിക മാനസികാരോഗ്യം നിങ്ങളെ വിഷമിപ്പിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല. അത് നിങ്ങള്‍ക്ക് വലിയ തിരിച്ചടിയായേക്കും. മുന്‍കൂട്ടി തീരുമാനിച്ച ജോലി ഏറ്റെടുക്കും. തീര്‍ഥാടനത്തിന് സാധ്യത.
ഇടവം: അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ദിനമാണിന്ന്. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഇന്ന് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. ഇന്ന് കഴിയുന്നത്ര സമയം ആത്മീയ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസ യാത്രക്ക് സാധ്യത. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീരക്ഷമത, അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രശസ്‌തി ഉയരും. ഇന്ന് നിങ്ങള്‍ കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെ കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.
