ചിങ്ങം: നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. മറ്റുള്ളവരില്‍ നിന്നും അംഗീകാരവും പ്രശംസയും ലഭിക്കും. കാത്തിരുന്ന ജോലി ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായിട്ടായിരിക്കും ജോലി ലഭിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യ നല്ലതായിരിക്കും.
കന്നി: ലക്ഷ്യത്തിലേക്ക് എത്താന്‍ ആവോളം പ്രയത്നിക്കും. വിജയിക്കണമെന്ന ചിന്ത നിങ്ങളെ കഠിനമായി പ്രയത്നിക്കാന്‍ സജ്ജനാക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മറ്റുള്ളവരില്‍ മതിപ്പുളവാക്കും.
തുലാം: ഏറ്റെടുത്ത ജോലികളെല്ലാം വേഗത്തില്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്കാകും. ഇന്ന് ചെയ്യുന്നതെല്ലാം മനോഹരമായി പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. അത് പ്രശംസ നേടിത്തരാന്‍ സഹായിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.
വൃശ്ചികം: ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും നിങ്ങള്‍ക്ക്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഉപദേശം സ്വീകരിക്കും. മേലുദ്യോഗസ്ഥര്‍ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പ് വരുത്തുക.
ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും.
മകരം: ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ വേണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാകുന്നു. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ല ദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
മീനം: നല്ലകാര്യങ്ങള്‍ സംഭവിക്കുന്ന ദിവസമായിരിക്കില്ല ഇന്ന്. ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ദൃഢ നിശ്ചയം ഏടുക്കേണ്ട കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. കുടുംബത്തില്‍ കലഹത്തിന് സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ മനസിന് സന്തോഷം ലഭിക്കും.
മേടം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കില്ല. ശാരീരിക പ്രയാസങ്ങള്‍ നിങ്ങളെ തളര്‍ത്തിയേക്കാം. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചേക്കാം. എന്നാല്‍ ശാരീരിക പ്രയാസം കാരണം അതില്‍ പങ്കെടുക്കാന്‍ തോന്നിയേക്കില്ല. ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണം മാനസികമായുണ്ടായ ആവലാതികളാകും. ജോലി സ്ഥലത്തോ കുടുംബത്തോ ഉണ്ടായ പ്രശ്നമാകാം ആവലാതികള്‍ക്ക് കാരണം. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. അത് നിങ്ങള്‍ ഏറ്റെടുത്ത ജോലികളെ ദോഷകരമായി ബാധിച്ചേക്കാം.
ഇടവം: ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. രാവിലെ മുതല്‍ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. ബിസിനസ് എതിരാളികള്‍ ഇന്ന് നിങ്ങളെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ ശ്രദ്ധയോടെ ഇരിക്കാന്‍ ശ്രമിക്കുക. പ്രണയിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് അതിനുള്ള സാധ്യത ഇന്നാണ്.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറും. എന്നാല്‍ ദിവസം മുഴുവന്‍ അങ്ങനെയാകണമെന്നില്ല. വൈകുന്നേരത്തോടെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കും. കുടുംബത്തില്‍ നിന്നും അഭിപ്രായം തേടും.
