ഇന്ന് ദേശിയ മുടി ദിനം; ദേഹ നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ മൊട്ട ഗ്ലോബൽ

തിരുവനന്തപുരം പാളയം സ്മാരകത്തിൽ മൊട്ട ഗ്ലോബൽ അംഗങ്ങൾ ഒത്തു കൂടിയപ്പോൾ

എടത്വ: ഇന്ന് ദേശിയ മുടി ദിനം, ദേഹ നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ 1750 അംഗങ്ങളുമായി 37 രാജ്യങ്ങളിലുമായി ‘മൊട്ട’ ഗ്ലോബൽ എന്ന സംഘടന. തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് 25 അംഗങ്ങൾ മാത്രമാണ് ആദ്യം ഒത്ത് കൂടിയത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ വേറിട്ട കൂട്ടായ്മ, ഇന്ന് 1750 അംഗങ്ങളുമായി 37 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കഴിഞ്ഞു. മാധ്യമങ്ങൾ കൂടി പിന്തുണ നല്കിയപ്പോൾ ചുരുങ്ങിയ സമയം മൊട്ടകൾ ജനഹൃദയം കീഴടക്കി… ചരിത്ര പ്രസിദ്ധമായ തൃശൂർ പുലിക്കളിയിൽ 100 മൊട്ടകൾ കറുപ്പ് ഷർട്ടും ചുവന്നമുണ്ടും ധരിച്ച് പങ്കെടുത്തു കൊണ്ടാണ് മൊട്ടകൾ അരങ്ങേറ്റം കുറിച്ചത്. രജിസ്ട്രേഡ് സന്നദ്ധ സംഘടനയായ മൊട്ട ഗ്ലോബലിന്റെ ലോഗോ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ആണ് പ്രകാശനം ചെയ്തത്.

തുടർന്ന് ഈ സംഘടന സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. ആഗോള തലത്തിൽ ആകർഷിക്കപ്പെട്ട സ്റ്റോപ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ വലിയ സന്ദേശമാണ് ലോകത്തിനും, സമൂഹത്തിനും നല്കിയത്.

അന്തർദ്ദേശിയ തലത്തിൽ സംഘടിപ്പിച്ച രക്തദാനവും ബോധവത്കരണ ശില്പശാലകളും ,കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ, ലഹരിക്കെതിരെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ജില്ലകളിലൂടെ നടത്തിയ കേരള സന്ദേശയാത്ര, കൊച്ചി മെട്രോയുമായി സഹകരിച്ച് നടത്തിയ ലോക സമാധാന സന്ദേശ യാത്ര എന്നിവ സമൂഹത്തിന് വലിയ സന്ദേശം പകർന്നു നല്കി. ദുബായിലെ ലേബർ ക്യാമ്പിൽ വെച്ച് 1080 പേർക്ക് ഇഫ്താർ വരുന്നൊരുക്കിയത് പ്രവാസലോകത്തെ അപൂർവ്വ സംഗമമായി മാറി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീര ദേശാഭിമാനികൾക്ക് പാളയം സ്മാരകത്തിൽ ഇവർ പ്രണാമം അർപ്പിച്ചത് വ്യത്യസ്തമായ സംഗമമായി. ജീവകാരുണ്യ പ്രവർത്തന രംഗത്തും ഇവർ സജീവ സാന്നിദ്ധ്യമാണ് . ഓണാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ സെന്റ് ജോർജ് ഹോസ്പിറ്റലിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം മൊട്ടകൾ സന്ദർശിച്ചു. ദേഹ നിന്ദ കുറ്റകരമാകുന്ന നിലയിൽ നിയമം പോലും മാറി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മൊട്ടകളുടെ ഇടപെടലുകൾ ചരിത്ര താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

‘ലോക മകൾ ദിനത്തിൽ’ തങ്ങളുടെ മകളുമായി ഉള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ലിംഗ സമത്വ സന്ദേശം നല്കി. മുടി ഇല്ലാത്തത് കൊണ്ട് ആരും ദുഖിക്കരുത്…. ദേഹ നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ഞങ്ങൾ കൂടെ ഉണ്ട്… മുടി ഉണ്ടായിട്ടും ഞങ്ങൾ നിങ്ങൾക്കൊപ്പം ; ‘മൊട്ട ഗ്ലോബൽ’

Leave a Comment

More News