ഇല്ലീഗൽ കുടിയേറ്റത്തിനെതിരെ യുഎസ് പ്രസിഡൻ്റ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഫെഡറൽ ഓപ്പറേഷൻ ചിക്കാഗോയിൽ ശക്തിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് ഓപ്പറേഷൻ പ്രഖ്യാപിച്ചത്. ഡൗൺടൗൺ സ്ട്രീറ്റുകളിൽ ഏജൻ്റുമാരെ കണ്ടുതുടങ്ങി. നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കാൻ സാധ്യതയുണ്ട്.
ഞായറാഴ്ച ഫെഡറൽ ഉദ്യോഗസ്ഥർ നഗരത്തിൽ പട്രോളിംഗ് നടത്തുകയും, ചൊവ്വാഴ്ച പുലർച്ചെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൗത്ത് സൈഡിലെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ റെയ്ഡ് നടത്തുകയും ചെയ്തു. ഏകദേശം 300 ഫെഡറൽ ഏജൻ്റുമാർ പങ്കെടുത്ത ഈ ഓപ്പറേഷൻ ‘Tren de Aragua’ എന്ന ഗാംഗുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെഡറൽ സേനയുടെ ഈ നീക്കം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെഡറൽ സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി 100 നാഷണൽ ഗാർഡ് സൈനികരെ ഇല്ലിനോയിസിൽ വിന്യസിക്കുമെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
