ഡാളസ്: ഡാളസിലെ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ ഫെഡറൽ ഏജന്റുമാരും നിയമപാലകരും സംയുക്തമായി നടത്തിയ റെയ്ഡിൽ 41 പേർ അറസ്റ്റിലായി. മനുഷ്യക്കടത്ത്, അനധികൃത ജോലി എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഡാളസിലെ ‘ചിക്കാസ് ബോണിറ്റാസ് കബറേ’ (Chicas Bonitas Cabaret) എന്ന ക്ലബ്ബിൽ : കഴിഞ്ഞ ആഴ്ച ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) ഡാളസിന്റെ നേതൃത്വത്തിൽ ക്രിമിനൽ സെർച്ച് വാറന്റ് ഉപയോഗിച്ച് റെയ്ഡ് നടത്തി.
41 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായി. ഇവരിൽ 29 പേർ ക്ലബ്ബിൽ അനധികൃതമായി ജോലി ചെയ്തിരുന്നതായി സംശയിക്കുന്നു. ഏകദേശം $30,000 ഡോളർ പണവും ബിസിനസ് രേഖകളും പിടിച്ചെടുത്തു.
ഈ ക്ലബ്ബിലെ ലൈംഗികക്കടത്ത് ഓപ്പറേഷൻ തകർക്കാൻ കഴിഞ്ഞതായി എച്ച്എസ്ഐ ഡാളസ് സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ട്രേവിസ് പിക്കാർഡ് അറിയിച്ചു.
അറസ്റ്റിലായവരിൽ അഞ്ച് പേർക്ക് യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുൻപ് ക്രിമിനൽ കേസുകളുണ്ട്. ഒരാൾ പത്ത് തവണയെങ്കിലും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചയാളാണ്
