ഫിലാഡല്‍ഫിയയില്‍ അരങ്ങേറിയ സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ ജൂബിലി സ്മരണിക ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു

ഫിലഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയിലെ പ്രമുഖ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ ജൂബിലി സ്മരണിക ആതിഥേയ ഇടവകയായ ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ മുഖ്യരക്ഷാധികാരിയും, ചിക്കാഗൊ സീറോമലബാര്‍ രൂപതാദ്ധ്യക്ഷനുമായ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് റിലീസ് ചെയ്തു.

കോണ്‍ഫറന്‍സിന്‍റെ ഒന്നാം വാര്‍ഷികദിനമായ 2025 സെപ്റ്റംബര്‍ 28 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം ക്രമീകരിക്കപ്പെട്ട ഹൃസ്വമായ ചടങ്ങില്‍ വച്ചാണു സ്മരണികാപ്രകാശനം നിര്‍വഹിക്കപ്പെട്ടത്. ദിവ്യബലിയില്‍ സഹകാര്‍മ്മികരായ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. ജോസ് വരിക്കപ്പള്ളില്‍, റവ. ഫാ. ജസ്റ്റിന്‍ പനച്ചിക്കല്‍, സുവനീര്‍ കമ്മിറ്റിഅംഗങ്ങള്‍, കൈക്കാരډാര്‍, വിശ്വാസിസമൂഹം എന്നിവര്‍ ജുബിലി സ്മരണിക പ്രകാശനകര്‍മ്മത്തിനു സാക്ഷികളായി.

എസ്. എം. സി. സി. ജൂബിലിയോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട വിവിധ പ്രോഗ്രാമുകളുടെ ചിത്രങ്ങള്‍, ശ്രദ്ധേയമായ സെമിനാര്‍ വിഷയങ്ങളിലൂന്നിയ ഈടുറ്റ ലേഖനങ്ങള്‍, ഫാമിലി കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്, വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ബഹുവര്‍ണകളറില്‍ തയാറാക്കിയ സ്മരണിക ഓര്‍മ്മയില്‍ സൂക്ഷിച്ചു വക്കാനാവുന്ന നിരവധി നിമിഷങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം എസ്. എം. സി. സി. യുടെ ആരംഭവും, വളര്‍ച്ചയും സംബന്ധിച്ച അറിവുകളും അനുവാചകര്‍ക്കു നല്‍കുന്നു.

കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ ചെയര്‍മാനും, ജുബിലി വെബ്സൈറ്റ്, ജൂബിലി സംബന്ധമായ ഡിജിറ്റല്‍മീഡിയ പരസ്യപ്രസിദ്ധീകരണങ്ങള്‍ എന്നിവ തയാറാക്കിയ സിബിച്ചന്‍ ചെമ്പ്ളായില്‍ ആയിരുന്നു സുവനീറിന്‍റെ ചീഫ് എഡിറ്റര്‍. 2009 ല്‍ പ്രസിദ്ധീകരിച്ച എസ്. എം. സി. സി. പത്താം വാര്‍ഷിക സ്മരണികയുടെ ചീഫ് എഡിറ്ററും സിബിച്ചന്‍ തന്നെയായിരുന്നു. ഡോ. ജയിംസ് കുറിച്ചി കോര്‍ഡിനേറ്ററായ സുവനീര്‍ കമ്മിറ്റിയില്‍ ജോര്‍ജ് മാത്യു സി.പി.എ., ജോസ് മാളേയ്ക്കല്‍, ജോര്‍ജ് വി. ജോര്‍ജ്, ജോജോ കോട്ടൂര്‍, സജി സെബാസ്റ്റ്യന്‍, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ജയിന്‍ സന്തോഷ്, ഷാജി മിറ്റത്താനി, സിബിച്ചന്‍ ചെമ്പ്ളായില്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബറില്‍ നടന്ന ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരുന്നു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ്, (കോചെയര്‍പേഴ്സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ഷോണിമ മാറാട്ടില്‍ (ജോ. സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരും, ഫിലഡല്‍ഫിയ ഇടവക കൈക്കാരډാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, ജെറി കുരുവിള, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിയാണു കോണ്‍ഫറന്‍സിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.

ഫോട്ടോ: ജോസ് തോമസ്

Leave a Comment

More News