സോഫിയാമ്മ മാത്യു അന്തരിച്ചു

മാഞ്ചസ്റ്റര്‍ (ന്യൂജേഴ്സി): സോഫിയാമ്മ മാത്യു (ഓമന-82) മാഞ്ചസ്റ്ററില്‍ അന്തരിച്ചു. 25 വര്‍ഷക്കാലം ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളില്‍ (ന്യൂയോര്‍ക്ക് സൈക്യാട്രിക് സെന്‍റര്‍, ജേഴ്സി സിറ്റി മെഡിക്കല്‍ സെന്‍റര്‍, റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്‍റര്‍) ഐസിയു രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു. റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്‍ററില്‍ നിന്ന് മികച്ച നേഴ്സിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മര്‍ത്തമറിയം വനിതാ സമാജത്തില്‍ 40 വര്‍ഷക്കാലം സജീവമായി നിലനിന്നതിന്‍റെ പേരില്‍ അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയില്‍ നിന്നും പുരസ്കാരവും വാങ്ങിയിട്ടുണ്ട്.

പള്ളത്ത് കളപ്പുരയ്ക്കല്‍ വീട്ടിലെ മത്തായി കെ. മാത്യുവാണ് (തമ്പാന്‍) ഭര്‍ത്താവ്. ജനറല്‍ മോട്ടോഴ്സിലായിരുന്നു ജോലി. മക്കള്‍: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫര്‍ മാത്യു, ക്രിസ്റ്റഫര്‍ മോഡ്ജന്‍സ്കി. കൊച്ചുമക്കള്‍: ഗാവിന്‍, എല്ലാ, ലൈലാ, ലിയാം. ഓമനയ്ക്ക് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.

വേയ്ക്ക് സര്‍വ്വീസ് ഒക്ടോബര്‍ 10 വെള്ളിയാഴ്ച 3 മുതല്‍ 7 വരെ ക്വീന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍, ((26 MULE ROAD, TOMS RIVER,, ന്യൂജേഴ്സി-08755).

ഫ്യൂണറല്‍ സര്‍വ്വീസ് ഒക്ടോബര്‍ 11, ശനിയാഴ്ച 10 മണിക്ക് ലേസി യുണൈറ്റഡ് മെത്തഡിസ്റ്റ് പള്ളിയില്‍, ((203 LACEY ROAD, FORKED RIVER, ന്യൂജേഴ്സി-08731). അടക്കം സെന്‍റ് ജോസഫ്സ് സെമിത്തേരി(62 CEDAR GROVE ROAD TOMS RIVER, NJ-08753)

Leave a Comment

More News