‘മാലിന്യ വിമുക്ത എടത്വ’ പദ്ധതി തുടക്കമായി

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി. ടൗണിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ എം പോൾ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ടൗണിലും പരിസര പ്രദേശങ്ങളിലും ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ശുദ്ധജലം വിതരണം ചാരിറ്റി സർവീസസ് കോർഡിനേറ്റർ വിൽസൺ ജോസഫ് കടുമത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍, എടത്വ ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ,ജോബിൻ ജോസഫ്, ടോംജി പള്ളിപറമ്പിൽ,ഷോജി ജോസഫ് മീനത്തേരിൽ, ജോജി ജോസഫ് , ടിസൻ മുണ്ടുവേലി എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2025- 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഒക്ടോബർ 5ന് വൈകിട്ട് 7ന് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കും. സെക്കൻണ്ട് വിഡിജി മാർട്ടിൻ ഫ്രാന്‍സിസ് സ്ഥാനാരോഹണം ചടങ്ങിന് നേതൃത്വം നല്‍കും. റീജിയൺ ചെയർമാൻ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. സോൺ ചെയർമാൻ ജൂണി കുതിരവട്ടം വിശിഷ്ട വ്യക്തികൾക്ക് സ്നേഹാദരവ് നല്കും.

Leave a Comment

More News