ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതായി കാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും.
കന്നി: വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. മുൻ ഗണനാ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.
വൃശ്ചികം: സ്നേഹത്തിലേക്ക് എല്ലാശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു: ഉദാരമനസ്കത പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും ഗുണം ചെയ്യും. പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത് അവരെ നന്നായി പരിഗണിക്കുന്നൂ എന്ന തോന്നൽ അവർക്ക് ഉണ്ടാക്കും.
മകരം: കഠിനമായ സാഹചര്യങ്ങൾ മൂലം മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത് ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത് വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോദ്ധ്യപ്പടുത്തുകയും ചെയ്യണം.
കുംഭം: ചില ദിവസങ്ങളിൽ എല്ലാം അറിയാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ദിവസം. നല്ലോരു എതിരാളിയാണെന്ന് തെളിയിക്കുകയും ലാഭത്തിനായി വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ സ്വഭാവത്തിന്റെ കരുത്ത് പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.
മീനം: സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒട്ടും ശദ്ധിക്കാത്ത, ഭാവിയിലേക്കുള്ള സാമ്പത്തികപദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളുമാണ്. ഓരോ ദിവസവും വരുന്നപോലെ തരണം ചെയ്യും. വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഗുണം മനസിലാക്കുകയും ചെയ്യും.
മേടം: പ്രകൃതിസ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. ഈ ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റണമെങ്കിൽ ഇത് പടിപടിയായി ചെയ്യുക.
ഇടവം: മധുരമുള്ള വാക്കുകൾ ബിസ്സിനസ്സ് ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും, ദിവസം പോകുംതോറും പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത് സംഘർഷത്തിനുവഴിയൊരുക്കും. ചില ദിവസങ്ങളിൽ അത് ബുദ്ധിമുട്ടിക്കുകയും ചെയ്യും.
മിഥുനം: ദിവസവുമുള്ള പ്രവ്യത്തികൾക്ക്പകരം സന്തോഷകരമായ ഒരു ട്രിപ്പ് പ്ലാൻ ചെയ്യും. അത് മനസ്സിനെ നിറയ്ക്കുകയും ചെയ്യും. എതിർലിംഗത്തിൽപെട്ടവരിൽ നിന്നും സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കിൽ ഇന്നുതന്നെ അതിനു മുൻ കൈയെടുക്കണം. വൈകുന്നേരം പ്രാർത്ഥിക്കുകയും നിങ്ങളുടെയും നിങ്ങളുടെ പ്രേമഭാജനത്തിന്റെയും മാനസിക ഐക്യം ഉറപ്പ് വരുത്തുകയും ചെയ്യുക.
കര്‍ക്കടകം: ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം.കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക.ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക.പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും.അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക.അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക. പ്രാര്‍ത്ഥനയും ധ്യാനവും വളരെ ഗുണകരം.
