മുഖ്യമന്ത്രിയെ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് മറുപടിയുമായി നാഷണൽ യൂത്ത്‌ലീഗ് നേതാവ് രംഗത്ത്.
പാലക്കാട്: കോണ്ഗ്രസ് വക്താവും മുൻ ബിജെപി നേതാവുമായ സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ‘ഹിന്ദുക്കളിലെ മുനാഫിഖ്’ എന്ന അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ഐ എൻ എൽ യുവജന വിഭാഗം നേതാവ് കെ.വി.അമീർ.
കോണ്ഗ്രസ്സികത്ത് ഹിന്ദുത്വ രാഷ്ട്രീയത്തെ ബലപ്പെടുത്താൻ സംഘപരിവാർ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ്
സന്ദീപ് വാര്യർ എന്നും ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നൊടുക്കി ‘ എന്ന് പരിഹസിച്ച ബിജെപി വാര്യറിൽ നിന്ന് കോണ്ഗ്രസ് വാര്യർ ആയപ്പോൾ ആകെ ഉണ്ടായ മാറ്റം ഇപ്പോൾ മുസ്‌ലിംലീഗ് കൊണ്ട് നടക്കുമ്പോൾ വായിൽ നിന്ന് വരുന്ന ഇത്തരം നിഫാഖ് ന്റെ അശ്ലീല പദങ്ങൾ ആണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മതത്തിന്റെയും വക്താവല്ലെന്നും ജനം തെരെഞ്ഞെടുത്ത ഭരണാധികാരി എന്ന നിലയിൽ സമഭാവനയോടെ ഭരിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ വലിയ രീതിയിൽ അധിക്ഷേപങ്ങൾ നടത്തുന്ന കോലീബി വക്താക്കളുടെ മത-രാഷ്ട്രീയ കൗശലങ്ങൾ ആണെന്നും പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് നേരെ സന്ദീപ്വാര്യർ പ്രയോഗിച്ച മുനാഫിഖ് പട്ടം ഇപ്പോൾ ചേരുന്നത് വി.ഡി സതീശനാണെന്നും സംഘപരിവാറിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരേ സമയം പൂമാല ചാർത്തുന്ന പ്രതിപക്ഷ നേതാവിന്റെ കാപട്യം കേരളം തിരിച്ചറിഞ്ഞെന്നും അമീർ തന്റെ ഫേസ്ബുക്ക്ൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങിനെ..
ഹിന്ദുത്വ രാഷ്ട്രീയത്തെ കോണ്ഗ്രസ് ൽ ബലപ്പെടുത്താൻ സംഘികൾ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ് ഈ വാര്യർ.. ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവെച്ചുകൊന്നൊടുക്കി ‘ എന്ന് പരിഹസിച്ച ബിജെപി വാര്യറിൽ നിന്ന് കോണ്ഗ്രസ് വാര്യർ ആയപ്പോൾ ആകെ ഉണ്ടായ മാറ്റം മുസ്‌ലിംലീഗ് കൊണ്ട് നടക്കുമ്പോൾ വായിൽ നിന്ന് വരുന്ന ഇത്തരം നിഫാഖ് ന്റെ അശ്ലീല പദങ്ങൾ ആണ്..
ഒരു കാപട്യവും ഇല്ല പിണറായി സഖാവിന്..അദ്ദേഹം ഒരു മതത്തിന്റെയും വക്താവല്ല, വാര്യർ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നതിലൂടെ മറ്റ് ചില മത-രാഷ്ട്രീയ കൗശലങ്ങൾ ഉണ്ട്..
ജനങ്ങൾ തെരെഞ്ഞെടുത്ത നാടിന്റെ മതനിരപേക്ഷ മുഖ്യമന്ത്രി എന്ന നിലയിൽ സമഭാവനയോടെ ഭരിക്കുന്ന പിണറായി സഖാവിന് നേരെ ഇതിലപ്പുറം വലിയ ആക്രമണം കോലീബി വക്താക്കൾക്ക് നടത്താം. സത്യത്തിൽ വാര്യരുടെ മുനാഫിഖ് പട്ടം സതീശന് ആണ് ചേരുക, ഒരേ സമയം സംഘപരിവാർനും ജമായത്ത്നും പൂമാല ചാർത്തുന്നു..അതാണ് കാപട്യം..കേരളം അത് തിരിച്ചറിഞ്ഞിട്ടുണ്ട്.

