ചിങ്ങം: ഒരു വലിയ സുഹ്യദ് വലയം ചെറിയ സമയം കൊണ്ട് ഇന്ന് നിങ്ങള്‍ ഉണ്ടാക്കിയെടുക്കും. അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുക്കുകയും ചെയ്യും.
കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. അത് ചില മോശമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി തര്‍ക്കം ഉണ്ടാകും. അത് ഇന്ന് നിങ്ങളെ ദുഃഖിതനാക്കും.
തുലാം: നിങ്ങൾ ഇന്ന് നല്ല ആരോഗ്യവാനായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും.
വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങൾ ആരോഗ്യവാനായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും, പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയിക്കാൻ കഴിയും.
ധനു: നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ഇന്ന് നിങ്ങൾ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.
മകരം: ഇന്ന് നിങ്ങള്‍ക്ക് ആവേശവും ഊർജ്ജസ്വലതയും ഉണ്ടാവുകയില്ല. മാത്രമല്ല നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലുമായിരിക്കില്ല. ഇതിനു പിന്നിലുള്ള കാരണം കുടുംബത്തിൽ ഉണ്ടായ തര്‍ക്കമാകാം. നിങ്ങൾക്ക് ഇന്ന് സന്തോഷവും ആവേശവും ഇല്ലാത്തതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് പൂർണമായും സന്തോഷമില്ലാത്തതായി അനുഭവപ്പെടാം.
കുംഭം: ആശങ്കകളെല്ലാം തന്നെ അകന്നു പോയതിനാൽ ഇന്ന് നിങ്ങള്‍ വളരെയധികം ഉല്ലാസവാനും സന്തുഷ്‌ടനുമായി അനുഭവപ്പെടാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും, നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും സന്തോഷം തരും. ഇന്ന് നിങ്ങൾ യാത്രകൾ പോകാം പറ്റിയ ദിവസമാണ്.
മീനം: നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും, ആരോഗ്യവാനുമായിരിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങളുടെ ഉത്സാഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ കുടുംബജീവിതം ഇന്ന് സുഖകരമായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ടെന്ന് ഫലങ്ങൾ കാണിക്കുന്നു. സാമ്പത്തികനേട്ടം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. നിങ്ങൾ ഇന്ന് മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാന്‍ സാധ്യത.
മേടം: യോഗങ്ങളും, പദ്ധതികളും, ജോലികളുമായി നിങ്ങൾ ഇന്ന് മുഴുവൻ തിരക്കിലായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ ക്ഷീണിതനായിരിക്കും.
ഇടവം: ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും ഏൽക്കുന്ന ജോലികളും നന്നായി മുന്നോട്ട് പോകും. നിങ്ങളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ് നിങ്ങൾ പ്രകടിപ്പിക്കും. നിങ്ങളൊരു മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ വിജയം കൈവരിക്കും.
മിഥുനം: വിവാഹം കഴിയാത്തവർക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനുള്ള അവസരം കാണുന്നുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഒരു നല്ല ദിവസമാണിത്. ഇന്ന് സുഹൃത്തുക്കളെ കാണുന്നത് സന്തോഷം നല്‍കും. എല്ലാ നല്ല കാര്യങ്ങളും ഇന്ന് ഒന്നിച്ചുവരും.
കര്‍ക്കിടകം: നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി നിങ്ങളുടെ ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.
