രാശിഫലം (08-10-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. ഒരു തീര്‍ഥാടനയാത്ര ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും സന്തോഷ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് തടസങ്ങള്‍ നേരിടാം.

കന്നി: മുൻപ് ചെയ്‌ത പല കാര്യങ്ങളുടെയും ഫലം കാണാൻ സാധിക്കും. പല കാര്യങ്ങളും നിയന്ത്രിക്കാൻ തോന്നുമെങ്കിലും അതിന് കഴിയാതെ വരും. ശാന്തമായ മനോനില നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.

തുലാം: എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ അനുഭവപ്പെടും. ഇത് വിങ്ങളെ വളരെ ഉന്മേഷമുള്ളവരാക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാൻ സമയം കണ്ടെത്തും. ഇന്ന് വൈകുന്നേരത്തോടുകൂടി നിങ്ങൾ പ്രണയിനിയെ കാണാനിടയാകും. ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതാണ്.

വൃശ്ചികം: വൃശ്ചികം രാശിക്കാരായ നിങ്ങൾ, ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരികമായി ക്ഷമതയും ഉള്ളവർ ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങളിൽ ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസം തോന്നുന്ന ഒരു ദിവസമാണിന്ന്.

ധനു: കൂടുതൽ ശ്രദ്ധയും ജോലിയിൽ പ്രകടിപ്പിക്കേണ്ടതാണ്. നാവിനെ നിയന്ത്രിക്കുന്നതിനൊപ്പം ആലോചിച്ച് മാത്രം സംസാരിക്കാൻ ശ്രദ്ധിക്കുക. തർക്കങ്ങൾ തീർക്കാൻ സാധിക്കും. ആത്മസംതൃപ്രതി തോന്നിയേക്കാം.

മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ കുടുംബാന്തരീക്ഷം നിങ്ങളെ ദുർബലപ്പെടുത്തും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അവ അപമാനം സൃഷ്‌ടിച്ചേക്കാം.

കുംഭം: മാനസിക സംഘര്‍ഷത്തിന് താത്‌കാലിക ആശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യത ഉണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ഹ്രസ്വയാത്രക്കും സാധ്യത ഉണ്ട്.

മീനം: സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ തീരുമാനങ്ങളിൽ പ്രതിഫലിക്കും. ഇത്‌ നിങ്ങൾക്ക്‌ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള എളുപ്പ വഴി കാട്ടിത്തരും. ദൈനംദിന പ്രവൃത്തികളുമായി മുന്നോട്ട്‌ പോകുക. തർക്കങ്ങൾ വേണ്ടന്നുവക്കുക.

മേടം: ചില തീരുമാനങ്ങളെടുക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഉറപ്പുനൽകിയ കാര്യത്തിൽ നിശ്ചയദാർഡ്യത്തോട്‌ കൂടി നിൽക്കാൻ നിങ്ങൾക്ക്‌ കഴിയും. വൈകാരികമായ കാര്യങ്ങൾ നിങ്ങളെ ഉലയ്ക്കുമെങ്കിലും ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച്‌ നിൽക്കും.

ഇടവം: നിങ്ങളിന്ന് സൗന്ദര്യ സംരക്ഷണത്തിൽ മുഴുകിയേക്കാം. ബ്യൂട്ടി പാർലറിൽ പോകാനും മറ്റും നന്നായി പണം ചെലവാക്കാൻ സാധ്യയുണ്ട്. എന്നാൽ അധികമായ ചെലവ് ഇത് വരുത്തിവക്കും. അതുകൊണ്ട് സാമ്പത്തിക ഭദ്രതയെപ്പറ്റി ചിന്തിക്കേണ്ടതാണ്.

മിഥുനം: ബിസിനസുകാർക്കിടയിലും മറ്റ് ആളുകളുടെ മുന്നിലും നിങ്ങളുടെ പ്രശസ്‌തി ഒട്ടും തന്നെ കുറയാതെ നിലനിർത്തും. വളരെ ഊർജസ്വലരായിരിക്കും. പല നേട്ടങ്ങളും കൈവരും. കച്ചവടമേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. നിങ്ങളുടെ നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ വന്നുചേരും.

കര്‍ക്കിടകം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലികാരണം ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.

Leave a Comment

More News