ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസമാണ്. എന്നാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ പതിവിലുമധികം പരിശ്രമിക്കേണ്ടതുണ്ട്. ആയതിനാൽ നിങ്ങൾ ശുഭാപ്‌തി വിശ്വാസം കൈവിടാതിരിക്കുക.
കന്നി: ഇന്ന് ഒരാള്‍ക്കും നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റിയുള്ള ഒരു ധാരണ നിങ്ങളിലുണ്ട്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നിങ്ങൾക്ക് അനുകൂലമായ സമയം വന്നെത്തുന്നതായിരിക്കും.
തുലാം: തുലാം രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും എന്നിവ വാങ്ങിക്കുട്ടാൻ സമയം കണ്ടെത്തും. ഇത് നിങ്ങളിലെ ഉന്മേഷത്തെ ഉണർത്തും.
വൃശ്ചികം: നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള കാര്യത്തെ നിങ്ങളുടെ അസ്വസ്ഥതയും മറ്റും കാരണം നിങ്ങൾതന്നെ നഷ്‌ടപ്പെടുത്താനിടയുണ്ട്. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് പ്രശ്‌നങ്ങൾ വിളിച്ചുവരുത്തും. വൈകുന്നേരത്തോടെ അനുകൂലമായ സന്ദർഭങ്ങൾ വന്നു ചേരും. സമാധാനത്തോടെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നതാണ്.
ധനു: നിങ്ങൾക്ക് ഈ ദിവസം വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നാം. നിങ്ങളുടെ മികച്ച പ്രകടനം ഇന്ന് കാഴ്‌ചവെക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കുക. അസിഡിറ്റി ഉണ്ടാകാനും സാധ്യത കാണുന്നു.
മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാധ്യതയുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ മൂലം അസ്വസ്ഥരായേക്കാം. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാകും ഉത്തമം. സാമ്പത്തിക നഷ്‌ടമുണ്ടാകുന്നതിന് പുറമേ നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
കുംഭം: വളരെ നല്ല ദിവസമായിരിക്കും കുംഭം രാശിക്കാർക്കിന്ന്. ഇന്നുമുഴുവൻ സന്തോഷം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതാണ്. അപ്രതീക്ഷിതമായി ഭാഗ്യങ്ങൾ തേടിയെത്തും. ഒരു ചെറിയ കുടുംബ യാത്ര നടത്തുന്നതിന് നിങ്ങൾ തയ്യാറാകും.
മീനം: ഈ ദിവസം പണം ചിലവാക്കുമ്പോൾ ശ്രദ്ധയുണ്ടായിരിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ പറയാതിരിക്കാൻ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ ഒരു പരിധിവരെ ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
മേടം: ശുഭചിന്തകൾ മേടം രാശിക്കാരിൽ ഇന്ന് കാണാൻ കഴിയും. ജോലിയിൽ അത്യുത്സാഹം ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പൊതുസൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കെടുക്കാനുള്ള സാധ്യതയും കാണുന്നു. നിങ്ങൾ ഈ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്യണം. നിങ്ങളെത്തേടി ശുഭവാർത്തകൾ എത്തുന്നതായിരിക്കും.
ഇടവം: ഇന്ന് അത്ര ഉത്തമമായ ദിവസമാകാനിടയില്ല. ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ്. ആയതിനാൽ ശ്രദ്ധയോടെ ഇരിക്കാൻ ശ്രമിക്കണം. നിങ്ങളുടെ ആരോഗ്യകാര്യത്തിലും നിങ്ങൾക്കിന്ന് ശ്രദ്ധവേണം. നിങ്ങളുടെ കണ്ണിനെ സംബന്ധിച്ച് അലട്ടുന്ന അസുഖം പൂർണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. ചർച്ചകളിൽ നിന്ന് വിട്ടുവിൽക്കുന്നതാണ് ഉത്തമം. അല്ലാത്തപക്ഷം അവ പ്രശ്‌നങ്ങൾ വിളിച്ചുവരുത്തും. ഇന്ന് പണച്ചിലവ് അധികമാകാനും സാധ്യതയുണ്ട്.
മിഥുനം: ഇന്ന് ചെയ്യുന്ന എല്ലാ കാര്യത്തിലും അത്യധികം ശ്രദ്ധ ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കുന്നത് നല്ല തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കും. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ശ്രദ്ധ ഉണ്ടായിരിക്കണം.
കര്‍ക്കടകം: കർക്കിടകം നക്ഷത്രം ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. അതുകൊണ്ട് ഇന്നത്തെ സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. നിങ്ങലെയിന്ന് പൂർണ സന്തോഷവാനായി കാണപ്പെടുന്നതാണ്. കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സമയം നന്നായി ആസ്വദിക്കാൻ നിങ്ങൾ പരിശ്രമിക്കും.
