വടക്കാങ്ങര : കലാഭാരതി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ നടത്തിയ കയ്യെഴുത്ത്, ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. സ്കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കയ്യെഴുത്ത് മത്സരത്തിൽ എയ്സ ഫാത്തിം (കെ.ജി), മുഹമ്മദ് ഇഷാൻ (ആറാം ക്ലാസ്), ഇഷാ മെഹ് വിഷ് (രണ്ടാം ക്ലാസ്), അദിബ ഫാത്തിമ (ഏഴാം ക്ലാസ്) എന്നിവരും ചിത്രരചന മത്സരത്തിൽ അനഹിത തെക്കത്ത് (കെ.ജി), റിസ ഫാത്തിമ കെ പി (ഒന്നാം ക്ലാസ്), ദുആ മറിയം കെ പി (രണ്ടാം ക്ലാസ്), ഹയ റുഷ്ദ (മൂന്നാം ക്ലാസ്), ഷെസാൻ ഷെരീഫ് കെ.ടി (അഞ്ചാം ക്ലാസ്), റോന കോഴിപ്പള്ളി (ഏഴാം ക്ലാസ്) എന്നിവർ ദേശീയതലത്തിൽ വിജയികളായി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അനുമോദിച്ചു. പൊതു മത്സര വിഭാഗം മേധാവി നസ്മി ടീച്ചർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ് നജ്മുദ്ദീൻ കരുവാട്ടിൽ, സെക്രട്ടറി യാസിർ കരുവാട്ടിൽ, ഫൈനാൻസ് സെക്രട്ടറി ബഷീർ കെ. ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
