ഇന്ത്യാ പ്രസ് ക്ലബ് ന്യൂജേഴ്‌സി സമ്മേളനത്തിന് വർണാഭമായ തുടക്കം: എൻ കെ പ്രേമചന്ദ്രൻ എം പിയും പങ്കെടുക്കുന്നു

എഡിസൺ (ന്യൂജെഴ്സി): ഇന്ത്യാ പ്രസ് ക്ലബ് (ഐ പി സി എൻ എ) എഡിസൺ സമ്മേളനത്തിന് വർണാഭമായ തുടക്കം. അതിഥികൾ എല്ലാവരും സമ്മേളനസ്ഥലമായ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ എത്തിക്കഴിഞ്ഞു . 100 ലേറെ മീഡിയ പ്രതിനിധികൾ ഇന്നലെ രാത്രി തന്നെ എത്തിച്ചേർന്നു. മികച്ച പാർലമെന്റേറിയൻ എന്ന വിശേഷണങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള കൊല്ലത്തിന്റെ സ്വന്തം എൻ കെ പ്രേമചന്ദ്രൻ എം പി (ആർ.എസ്.പി)യും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ഏറെ സന്തോഷകരമായി. കോൺഫറൻസിന്റെ ഭംഗിയായ നടത്തിപ്പിന് ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ അണിചേരുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടാകും.

ഇന്ന് (ഒക്ടോബർ 9 വ്യാഴം) വൈകുന്നേരം 6 മുതൽ 10 വരെ റൂബി റൂമിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” സെഷൻ .

വെള്ളി, ഒക്ടോബർ 10

രാവിലെ 7 മുതൽ 9 വരെ-ബ്രേക്ക് ഫാസ്റ്റ് ( ഡയമണ്ട് ബാൾ റൂം)

8.30 മുതൽ 10 മണിവരെ രജിസ്ട്രേഷനും സ്വാഗത ഡെസ്കും പ്രവർത്തിക്കും.

9.30ന് പരിപാടിക്ക് ഔപചാരികമായി തിരിതെളിയും .

ചാപ്റ്റർ പ്രസിഡണ്ട് അതിഥികളെയും മാധ്യമ പ്രതിനിധികളെയും സ്വാഗതം ചെയ്യും.

ഉപദേശക ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

9.35ന് ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകൻ ദീപം തെളിച്ച് ഉദ്ഘാടന ചടങ്ങ് നടത്തും.

10.00 മണി മുതൽ 11.30 വരെ ഇന്റർ ആക്റ്റീവ് ഫോറം

മീഡിയ സെമിനാർ #1

Subj #1 -‘ഡീപ്പ്‌ഫേക്ക് ദൃശ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കുന്നു’

Subj #2 ‘ശതകോടീശ്വരന്മാർ കൈയ്യടക്കിയ മാധ്യമ ലോകം’

Subj #3 ‘ലോക വാർത്തകൾ മലയാള മാധ്യമങ്ങളിലെ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’

Subj #4 ‘അമേരിക്കയിലും മാധ്യമങ്ങൾ സർക്കാരിനെ പേടിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞോ?’
എന്നീ വിഷയങ്ങളിലായിരിക്കും ചര്‍ച്ച.

ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ്, കൃഷ്ണ കിഷോർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.

ഹൂസ്റ്റൺ, ഡാലസ് ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരാകും.

രാഷ്ട്രീയ നേതാക്കളെയും പ്രസംഗത്തിന് ക്ഷണിക്കും.

(11.35 – 12.30)- മാസ്റ്റർ ക്ലാസ്

ടി വി പ്രൊഡക്ഷൻ, ആങ്കറിംഗ്, എഡിറ്റിംഗ് മേഖലകളിൽ അറിവ് പങ്കുവെക്കുന്ന മാസ്റ്റർ ക്ലാസ് സെഷൻ

12.30 മുതൽ 1.30 വരെ ലഞ്ച് ബ്രേക്ക്.

1.30 മുതൽ 3.30 വരെ Women’s Voice – Open Forum നടക്കും.

വനിതാ മാധ്യമ പ്രവർത്തകരുടെയും വനിതാ നേതാക്കളുടെയും ചർച്ചകൾക്ക് വേദിയൊരുക്കുന്ന സെഷനാണിത്.

3.30 മുതൽ 4.30 വരെ ഇന്റർ ആക്റ്റീവ് ഫോറം

മീഡിയ സെമിനാർ #2

ചർച്ചാവിഷയം:

“ഇന്നിപ്പോൾ വാർത്ത ബ്രേക്ക് ചെയ്യുന്നത് വാട്ട്സ്ആപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും പത്രക്കാരല്ലാത്തവരാണ്. മാധ്യമരംഗത്തെ ഇത് എങ്ങനെ ബാധിക്കുന്നു?”

ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ടും അംഗങ്ങളും പങ്കെടുക്കും.

(സെഷന്റെ അവസാനത്തിൽ എല്ലാ ആങ്കർമാരും “ഒരു ടി.വി. ജേർണലിസ്റ്റിന്റെ ജോലി ദിനം, സമ്മർദ്ദങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കുവെക്കും, രാഷ്ട്രീയ നേതാക്കളും പ്രസംഗിക്കും.)

4.30ന് ബ്രേക്ക്

5.30 മുതൽ 7 വരെ ഡിന്നർ

തുടർന്ന് പൊതുസമ്മേളനവും പ്രസിഡൻഷ്യൽ ഗാല മ്യൂസിക്കൽ നൈറ്റും

7 മണിക്ക് വെൽകം ഡാൻസ് (ഗ്രൂപ്പ് )

7.10 മുതൽ 9.30 വരെ പൊതുസമ്മേളനവും സ്‌പോൺസർമാരെ ആദരിക്കലും

9.30 മുതൽ പ്രസിഡൻഷ്യൽ ഗാല മ്യൂസിക്കൽ നൈറ്റ്.

(എല്ലാ ദിവസവും വൈകുന്നേരം 3.30 ന് കാപ്പിയും ലഘു ഭക്ഷണവും ഉണ്ടായിരിക്കും)

Leave a Comment

More News