ചിങ്ങം: ദിവസത്തിൻ്റെ പകുതിയിൽ കൂടുതൽ സമയവും ജോലിയിൽ ചെലവഴിക്കും. അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ കാത്തിരിക്കുന്നു. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ദിനത്തിൽ ബിസിനസു ചെയ്യുന്നവർക്ക് വലിയ ബഹുമതികളും ലാഭവും നേടാൻ കഴിയും.
കന്നി: നിരാശ അലട്ടിക്കൊണ്ടിരിക്കും. അതിൽ നിന്ന് വിട്ടു നിൽക്കാൻ മറ്റ് വഴികൾ കണ്ടെത്തുന്നതാണ്. ഇത് നിങ്ങൾക്ക് ആശ്വാസം പകരും. ആഗ്രഹിക്കുന്ന പോലൊരു പരിസരം ചുറ്റും കാണാൻ കഴിയില്ല.
തുലാം: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ദിനമാകും ഇന്ന്. ഒളിഞ്ഞിരിക്കുന്ന കലാവാസനകൾ തിരിച്ചറിയും. ഇൻ്റീരിയർ ഡിസൈനിങിലുള്ള താത്‌പര്യം പല മാറ്റങ്ങൾ കൊണ്ടുവരുന്നതിലേക്ക് ചിന്തിപ്പിക്കും.
വൃശ്ചികം: ഇന്ന് വളരെയധികം ക്ഷമ ഉണ്ടായിരിക്കണം. മറ്റുള്ളവർ നിങ്ങളെ പല കാര്യങ്ങൾക്കും വേണ്ടി സമീപിക്കാം. എന്നാൽ അവ ദുഷ്‌ടലാക്കോടെയായിരിക്കാമെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് നടക്കും.
ധനു: സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമതീരുമാനം നിങ്ങളുടേത് ആയിരിക്കും.
മകരം: ഓരോ ദിവസവും ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു, ഇന്ന് എന്താകും സംഭവിക്കുക എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകാം. പകൽ മുഴുവൻ ചെറിയ തളർച്ച അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് നിന്ന് അംഗീകാരങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്.
കുംഭം: ഇന്നത്തെ നിങ്ങളുടെ പകൽ തികച്ചും സംഭവബഹുലമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും സാധ്യതയുണ്ട്. അതുവഴി നിങ്ങൾ പല അറിവുകളും ആർജ്ജിക്കാൻ ശ്രമിക്കും. മൊത്തത്തിൽ ഈ ദിവസം നിങ്ങൾക്ക് വളരെയേറെ ആവേശം നിറഞ്ഞതായിരിക്കും.
മീനം: ഇന്ന് നിങ്ങളുടെ പ്രവർത്തനരംഗങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അപ്പോൾത്തന്നെ ലഭിക്കുന്നതാണ്.
മേടം: മേടം രാശിക്കാർ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുന്നത് ഉത്തമമായിരിക്കും. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇന്ന് ശുഭമായി വരാൻ സാധ്യത വളരെ കുറവാണ്. അതിനാൽ ക്ഷമ കൈവിടാതെ പരിശ്രമങ്ങൾ മുൻപോട്ട് കൊണ്ടുപോകുക.
ഇടവം: ഒരുപാട് നേരം ആലോചനകളിൽ മുഴുകാതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെയധികം ശ്രദ്ധ ഇന്നുണ്ടായിരിക്കണം.
മിഥുനം: ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത് നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. നിങ്ങളുടെ കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും.
കര്‍ക്കിടകം: സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരാൻ സാധിക്കും. അതിനായി അത്യധികം പരിശ്രമിക്കുകയും ചെയ്യുന്നതാണ്. സ്വന്തം ആശയങ്ങളെ മറ്റുള്ളവരിലേക്ക് പകരുന്നതിൽ ആവേശം കണ്ടെത്തും.
