ഡലാസ്:നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഡലാസിൽ ആഘോഷിക്കുന്നു. ഈ പരിപാടി ഒക്ടോബർ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ **Angelina’s Don Franscicios, 4851 Main St, The Colony, TX 75056** എന്ന സ്ഥലത്ത് നടക്കും.
ഡോക്ടർ മായ ഉപാധ്യായ.പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും
പരിപാടിയുടെ കോഓർഡിനേഷൻ നിർവഹിക്കുന്നവർ:നാഷണൽ ചെയർമാൻ ഡോക്ടർ ആനി പോൾ, പ്രസിഡണ്ട് സാറ അമ്പാട്ട്, സെക്രട്ടറി **സോണി പോൾ**
സമ്മേളനത്തിൽ നേഴ്സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപ്പർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും
ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാർഥതയും നൽക്കുന്ന നേഴ്സ് പ്രാക്ടീഷണർമാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹാർദ്ദം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

