രാശിഫലം (15-10-2025 ബുധൻ)

ചിങ്ങം: അത്ര നല്ല ദിവസമായിരിക്കാൻ സാധ്യതയില്ല. ആവശ്യമില്ലാതെ വേവലാതി ഉണ്ടാകും. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. തെറ്റിധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിയമപരമായ കാര്യങ്ങൾക്ക് ഇന്ന് ഉചിതമായ ദിനമല്ല.

കന്നി: എല്ലാ കാര്യത്തിലും ലാഭവും നേട്ടവും ഉണ്ടാകും. അന്തസും ജനപ്രീതിയും ഉയരാൻ സാധ്യത. പണം ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് സന്തോഷത്തിന് കാരണമാകും. വിദേശത്തു നിന്ന് ശുഭകരമായ വാർത്ത കേൾക്കാൻ സാധ്യത.

തുലാം: ഇന്ന് ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾക്ക് ഊർജ്ജസ്വലതയും സന്തോഷവും അനുഭവപ്പെടും. തൊഴിലിടത്തിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പ്.

വൃശ്ചികം: മാനസികമായും ശാരീരികമായും അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താത്‌കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. പ്രകോപനങ്ങളിൽ വീഴരുത്. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യത.

ധനു: ദുഷ്‌ട ജനങ്ങളെ സൂക്ഷിക്കുക. വിഷമ സമയം അധികനാൾ നിലനിൽക്കില്ല. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നു പോകരുത്.

മകരം: ഒന്നിലധികം ഉത്‌പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിഞ്ഞേക്കും. ബിസിനസ് കുതിച്ചുയരും. പണം കൈവരാൻ സാധ്യത. മികച്ച ദിനം പ്രതീക്ഷിക്കാം. കുട്ടികളുടെ പഠന കാര്യങ്ങള്‍ ആശങ്കയ്ക്കിടയാക്കും.

കുംഭം: എല്ലാ ശ്രമങ്ങളിലും വിജയം ലഭിക്കും. നിങ്ങളുടെ കഴിവ് ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിക്കും. ദിവസം മുഴുവൻ ആവേശം ഉണ്ടാകും.

മീനം: സാമ്പത്തികമായി പ്രയോജനമുണ്ടാകും. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപങ്ങളിൽ നിന്നോ പണം ലഭിക്കാൻ സാധ്യത. ബന്ധങ്ങൾ വികസിപ്പിക്കുന്നതിലുള്ള കഴിവ് അനുകൂലമാകും. വളരെ ദൂരെ നിന്നു പോലും നല്ല ഇടപാടുകളും സാമ്പത്തിക നേട്ടങ്ങളും എത്തിയേക്കാം. എല്ലാ ബന്ധങ്ങളും വേണ്ടവിധം ഉപയോഗിച്ച് പ്രയോജനങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.

മേടം: തനതായ വ്യക്തിപാടവം നിങ്ങൾക്ക് ഇന്ന് അനുകൂലമായി പ്രവർത്തിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും കാഴ്ച്ചപ്പാടുകളും പ്രകടിപ്പിക്കുന്നത് പ്രയോജനകരമായി മാറും. വരവ്-ചെലവ് കണക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അസുഖങ്ങളെയും അപകടങ്ങളെയും കരുതിയിരിക്കുക.

ഇടവം: വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാണ് ഇന്ന്. ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. എന്ത് ചെയ്യുന്നതിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കാൻ സാധ്യത.

മിഥുനം: ഇന്ന് സമ്മിശ്രവികാരങ്ങൾ അനുഭവപ്പെട്ടേക്കാം. എത്ര ക്ഷീണവും വേവലാതിയുമുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും. ക്രിയാത്മക മനോഭാവം നിങ്ങളുടെ ജോലിയിൽ പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്‌ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ സഹപ്രവർത്തകരെ കണ്ടെത്തും. സാമ്പത്തികമായി മികച്ച ദിനമല്ല. സമ്പാദ്യങ്ങളിൽ കരുതൽ ഉണ്ടാകണം.

കര്‍ക്കിടകം: നിങ്ങൾക്ക് എല്ലാത്തരം വിനോദവും ആനന്ദവും പദവികളും ലഭിക്കാൻ സാധ്യത. ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞിരിക്കും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സന്തോഷകരമായ ഒത്തുചേരലിന് സാധ്യത.

Leave a Comment

More News