ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിൾ യാത്രക്കാരന് പൊള്ളലേറ്റു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നത്.

തോപ്പുംപടി സ്വദേശിയായ ബിനീഷ് എന്ന യുവാവിനാണ് പൊള്ളലേറ്റത്. ആസിഡ് പ്രധാനമായും കൈകളിലും കഴുത്തിലും വീണതിനാൽ ഗുരുതരമായി പൊള്ളലേറ്റു. ബിനീഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.

ലോറിയുടെ മുകളിലെ കവർ തുറന്നിട്ട നിലയിലായിരുന്നുവെന്നും, ശരിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ആസിഡ് കൊണ്ടുപോയതെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

More News