കണ്ണൂർ: പാപ്പിനിശേരി സ്വദേശിയായ മജീഷ്യൻ ആൽവിൻ റോഷൻ (32) അഞ്ചാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
മേശപ്പുറത്തു വെച്ച സ്പെക്ടക്കിള്‍സ് (സൺഗ്ലാസ്) കൈകൊണ്ടു തൊടാതെ, മെന്റലിസത്തിലെ ടെലികിനസിസ് (Telekinesis) പ്രകടനത്തിലൂടെ ഒരു മിനിറ്റിനുള്ളിൽ 21 തവണ സൺഗ്ലാസ് ഫ്ലിപ്പ് ചെയ്തു അമേരിക്കൻ മജീഷ്യൻ ബെൻ ഹാൻലിന്റെ പേരിൽ ഉണ്ടായിരുന്ന 15 എന്ന റെക്കോർഡ് ആൽവിൻ മറികടന്നത്.
(‘Most Spectacles Flipped During a Mind-Control Illusion in One Minute’) മൈൻഡ് കൺട്രോൾ ഇല്യൂഷൻ എന്ന കാറ്റഗറിയിലാണ് പുത്തൻ ഗിന്നസ് റെക്കോർഡ് കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഓഫീഷ്യൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ മജീഷ്യന്റെ റെക്കോർഡ് പ്രകടനങ്ങളുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവെക്കുന്നത്.
ഗിന്നസ് അധികൃതരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഗിന്നസ് റെക്കോർഡ് ശ്രമം 2025 മാർച്ച് 30നു നടത്തി ഇത് ദിവസം തന്നെ ആൽവിൻ 2023-ൽ Most Stage Illusion Tricks Performed in Three Minutes എന്ന വിഭാഗത്തിൽ 11 സ്റ്റേജ് ഇലൂഷൻ അവതരിപ്പിച്ച ആൽവിൻ റോഷൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു, എന്നാൽ 2024-ൽ മലേഷ്യൻ മജിഷ്യൻ ആവേരി ചിൻ (avery chin) 17 ഇലൂഷൻ ട്രിക്കുകളോടെ ആ റെക്കോർഡ് മറികടന്നു, എന്നാൽ തന്റെ റെക്കോർഡ് തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനായി.
2025 മാർച്ച് 30-ന് ആൽവിൻ 23 സ്റ്റേജ് ഇലൂഷൻ ട്രിക്കുകൾ അവതരിപ്പിച്ച്, റെക്കോർഡ് സ്വന്തം പേരിലേക്കും ഇന്ത്യയിലേക്കും തിരിച്ചുപിടിച്ചു. ആറു മാസങ്ങൾക്ക് ശേഷമാണ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിനു മുമ്പ് ആൽവിൻ വ്യത്യസ്തമായ മാജിക് വിഭാഗങ്ങളിൽ ഗിന്നസ് നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു.
2022-ൽ ഒരു മിനിറ്റിൽ 76 തീപ്പെട്ടിക്കുള്ളികൾ അടുക്കിവച്ച് ടവർ നിർമ്മിച്ച് ആദ്യ റെക്കോർഡ് സ്വന്തമാക്കി.
2023-ൽ സ്റ്റേജ് മാജിക് വിഭാഗത്തിൽ മൂന്നു മിനിറ്റിൽ 11 സ്റ്റേജ് ഇല്യൂഷൻ ട്രിക്കുകൾ അവതരിപ്പിച്ച് രണ്ടാമത്തെ റെക്കോർഡ് നേടി.
2024-ൽ കണ്ണുകൾ കെട്ടി ഒരു മിനിറ്റിൽ 43 മാജിക് ട്രിക്കുകൾ അവതരിപ്പിച്ച് “World’s Fastest Magician” എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
ഇങ്ങനെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ആൽവിൻ റോഷൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാജിക് വിഭാഗത്തിൽ ഗിന്നസ് റെക്കോർഡുകൾ നേടിയ ആദ്യ മജീഷ്യൻ എന്ന വിശേഷണവും കരസ്ഥമാക്കി.
മാജിക് ഇനത്തിൽ വ്യത്യസ്തമായ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇനിയും സൃഷ്ടിക്കുക എന്നുള്ളതാണ് ആൽവിന്റെ സ്വപ്നം. ഓരോ റെക്കോർഡ് നേട്ടങ്ങളും കൈവരിക്കുന്നത് ഗിന്നസ് അധികൃതരുടെ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണെന്നും ഓരോന്നും വലിയ ചലഞ്ച് ആണെന്നും ആൽവിൻ പറയുന്നു. മറ്റുള്ളവരെ അവരുടെ സ്വപ്നങ്ങൾ കാണുവാനും ലക്ഷ്യങ്ങൾ കൈവരിക്കുവാനും പ്രചോദിപ്പിക്കുവാനും ആണ് ആൽവിൻ തന്റെ റെക്കോർഡ് നേട്ടം കൊണ്ട് ആഹ്രഹിക്കുന്നത്.
എട്ടാം വയസ്സിലാണ് ആൽവിൻ മാജിക് രംഗത്ത് വരുന്നത് കുട്ടികളുടെ മാസികയിലെ ആഴ്ചപ്പതിപ്പിൽ വരുന്ന നിങ്ങൾക്കും മാജിക് പഠിക്കാം എന്ന നുറുങ്ങു വിദ്യകൾ നിന്നുമാണ് മാജിക് ലോകത്തിലേക്ക് തുടക്കം കുറിക്കുന്നത്.
മാജിക് രംഗത്ത് ഗുരുക്കന്മാർ ഇല്ലാതെതന്നെ അഞ്ചുവേദികളിൽ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങൾ ഉപയോഗിച്ച് കൂട്ടുകാരുടെ മുന്നിലും അയൽവാസികളുടെ വീടുകളിലും അവതരിപ്പിച്ചു കൊണ്ടാണ് ആൽവിൻ കക്കാട് കോർജൻ യു പി സ്കൂളിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.
2007ൽ കണ്ണൂർ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ശാസ്ത്രീയമായി മാജിക് പഠിക്കാൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് അക്കാദമിയിൽ പോയി പൂർത്തീകരിച്ചത്.
15th Year of David Copperfield എന്ന ലോകപ്രശസ്ത മജീഷ്യന്റെ ഡോക്യുമെന്ററി വീഡിയോയിൽ 11 ഗിന്നസ് വേൾഡ് റെക്കോർഡ് അദ്ദേഹത്തിനുണ്ട് എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആൽവിൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടണം എന്ന ആഗ്രഹം ആൽവിന്റെ മനസ്സിൽ വരുന്നത്. അങ്ങനെയാണ് 2018 മുതൽ അതിനുവേണ്ട പരിശീലനം ആരംഭിച്ചത് ഇന്ത്യയിൽ ആദ്യമായി ശീർഷനത്തിലൂടെ മാജിക് അവതരിപ്പിച്ചു തുടങ്ങിയത്,നാലു മിനിറ്റ് 57 സെക്കൻഡ് 10 മാജിക് ട്രിക്സുകൾ ആണ് അതിനുവേണ്ടി പരിശീലിച്ചത്. എന്നാൽ ആ ശ്രമം 9 തവണ റിജക്ട് ആയതിനെ തുടർന്നാണ് മറ്റു കാറ്റഗറിയിലുള്ള റെക്കോർഡുകൾ നേടുന്നതിന് ഉള്ള ശ്രമം തുടങ്ങിയത്. തുടർച്ചയായി അഞ്ച് ഗിന്നസ് റെക്കോർഡ് നേട്ടങ്ങളോടെ മാജിക് ഇനത്തിൽ ഇനിയും ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇന്ത്യൻ മാജിക് രംഗത്ത് നേടുക എന്നുള്ളതാണ് ആൽവിന്റെ അടുത്ത ലക്ഷ്യം.
അന്താരാഷ്ട്രതലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഗിന്നസ് റെക്കോർഡ് നേടിയ മജീഷ്യൻ, മെന്റാലിസ്റ്റ് ആയി കേരളത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ അഭിമാനകരമായ സംഭാവന നൽകുന്നയാളായി ആൽവിൻ മാറിക്കഴിഞ്ഞു.
മാജിക്കിലൂടെ വിനോദം മാത്രമല്ല, സാമൂഹിക സന്ദേശങ്ങളും എത്തിക്കുന്നതാണ് ആൽവിന്റെ പ്രത്യേകത.
ലഹരിക്കെതിരെയും തീവ്രവാദം വിഘടനവാദം സാമൂഹിക തിന്മകൾക്കെതിരെയും. മതസൗഹാർദം, ദേശസ്നേഹം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുവാനും മാജിക് ഒരു ആശയ പ്രചരണത്തിനായി ആൽവിൻ തന്റെ കലാപ്രകടനം ഉപയോഗിക്കുന്നു
ഇവയിലൂടെ ആൽവിൻ സമൂഹ നന്മയ്ക്കും ദേശീയ ഐക്യത്തിനും വേണ്ടിയുള്ള സന്ദേശങ്ങൾ ആയിരക്കണക്കിന് പ്രേക്ഷകർക്ക് എത്തിച്ചു കഴിഞ്ഞു.
കുട്ടികളുടെ പ്രോഗ്രാമുകൾ, സ്കൂൾ-കോളേജ് ഷോകൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഫെസ്റ്റിവലുകൾ തുടങ്ങിയവയിലൂടെ കഴിഞ്ഞ 23 വർഷമായി മാജിക് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം,ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ നാഷണൽ ട്രഷറർ മലയാളി മജീഷ്യൻ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം. മലയാളി മജീഷ്യൻ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എന്നെ നിലകളിലും പ്രവർത്തിക്കുന്നു.
പാപ്പിനിശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ റോഷ്ന വിലയിലെ സോളമൻ ഡേവിഡ്, അനിത എന്നിവരുടെ മകനാണ് ആൽവിൻ റോഷൻ. ഭാര്യ പമിത. സഹോദരി റോഷ്ന.
ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ആൽവിൻ റോഷന്റെ ഗിന്നസ് പ്രകടനം
https://www.instagram.com/reel/DPj-MQRClLc/?igsh=MWxidnk2OGx1bjdpNA==
