സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം; തന്റെ മകള്‍ക്ക് ഈ സ്കൂളില്‍ തുടരാൻ താൽപ്പര്യമില്ലെന്ന് പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിർണായക വഴിത്തിരിവ്. തന്റെ മകൾക്ക് ഈ സ്കൂളിൽ തുടരാൻ താൽപ്പര്യമില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ മകളെ ബന്ധപ്പെട്ടിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചു. ഹിജാബ് ഇല്ലാതെ വരാൻ സമ്മതപത്രം നൽകിയാൽ പഠനം തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനസിന്റെ മകൾ വിവാദത്തിന് ശേഷം ക്ലാസുകളിൽ പോയിട്ടില്ല. പനി ബാധിച്ചതാണ് കാരണമെന്ന് പറയുന്നു. നേരത്തെ നടന്ന സമവായ ചർച്ചയിൽ ഹിജാബ് ധരിക്കാതെ വരണമെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിബന്ധന വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം നിലപാട് മാറ്റി.

സംഭവത്തിൽ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ മാനേജ്‌മെന്റ് മനഃപൂർവം ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.

Leave a Comment

More News