ചിങ്ങം: ഇന്നത്തെ ദിവസം തടസമില്ലാതെ കാര്യങ്ങൾ നിശ്ചയിച്ചത് പോലെ നടക്കും. സ്വന്തം കഴിവില്‍ വിശ്വസിക്കുക. ആത്മവിശ്വാസം ഗുണം ചെയ്യും. വ്യാപാര ഇടപാടുകളിൽ നേട്ടമുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും അഭിപ്രായ പ്രകടനത്തിനും അനുയോജ്യമായ ദിവസം. മത്സരങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യം വളരെ ശ്രദ്ധിക്കുക.
കന്നി: കോപം നിയന്ത്രിക്കുക. ഇന്ന് നിങ്ങൾക്ക് ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. അവ ക്ഷമയോടെ കൈകാര്യം ചെയ്യുക. നിയമ നടപടികള്‍ മാറ്റിവയ്‌ക്കുക. ചെലവുകൾ വര്‍ധിക്കും. സൂക്ഷിച്ച് പണം കൈകാര്യം ചെയ്യുക.
തുലാം: ഇന്ന് നിങ്ങൾക്ക് മെച്ചപ്പെട്ട ദിവസമാണ്. തൊഴിലിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റുള്ളവരുമായി ചർച്ച ചെയ്‌ത ശേഷം തീരുമാനം എടുക്കുക. ചില സന്ദർഭങ്ങളിൽ ആശയകുഴപ്പം ഉണ്ടാകും. എന്നാൽ പദ്ധതിയിൽ നിന്ന് പിൻമാറേണ്ടതില്ല.
വൃശ്ചികം: ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്. ദിവസം മുഴുവൻ നിങ്ങളെ ഉല്ലാസവാനായി കാണപ്പെടും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിങ്ങൾ കൂടുതൽ സന്തോഷിക്കും. ഇവ എക്കാലത്തേയും നല്ല ഓർമകളാകും.
ധനു: ഇന്ന് യാത്രകൾ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാം. ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉല്‍കണ്ഠാകുലരാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക.
മകരം: തൊഴില്‍പരമായി എല്ലാം നല്ല നിലയിലാണെങ്കിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. ശാന്തമായി പ്രശ്‌നങ്ങളെ നേരിടുക. എല്ലാം നല്ലനിലയിലാണ് ആകുലപ്പെടേണ്ടതില്ല. ആളുകള്‍ നിങ്ങളെ അംഗീകരിക്കുന്ന ദിവസമാണിന്ന്. ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക.
കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി മുന്നോട്ടുപോകുക. സാഹചര്യത്തിനനുസരിച്ച് നിങ്ങള്‍ സ്വയം മാറും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര എന്നിവയൊക്കെ നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്‌ടമായിരിക്കും. മറ്റുള്ളവര്‍ക്ക് ഭിന്ന സാംസ്‌കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍ പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും.
മീനം: ഇന്നത്തെ ദിവസം ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. വ്യക്തമായ തീരുമാനങ്ങളെടുക്കുന്നതിൽ നിങ്ങള്‍ക്കുതന്നെ ആത്മവിശ്വാസം തോന്നും. ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരം.
മേടം: മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങൾ ഇന്നുവരെയില്ലാത്ത വിധം ക്രിയാത്മകവും, മത്സര ബുദ്ധിയുള്ളവനുമായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്ന രീതി, കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് ഒക്കെ സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാക്കും. നിങ്ങൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന പദ്ധതി വളരെ വേഗം മെച്ചപ്പെടും. അതിൻ്റെ ഫലമായി ഇന്നത്തെ ദിവസം അസാധാരാണമാം വിധം മികച്ച ഒന്നായി മാറും.
മിഥുനം: പൊതുസമൂഹം നിങ്ങളെ വിലമതിക്കുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും. ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ ഉണ്ടായിരിക്കണം. ദീർഘകാലമായി നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. നല്ല വാർത്തകൾ കേൾക്കാനിടവരും.
കര്‍ക്കടകം: ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്യും. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവി ആസൂത്രണം ചെയ്യാനായി നിങ്ങൾ ധാരാളം സമയം എടുക്കും. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും പ്രതിഫലം ലഭിക്കും.
