ഇസ്രായേൽ ആയുധ കമ്പനിയുമായി വ്യാപാരം നടത്തിയെന്നാരോപിച്ച് സ്റ്റീൽ നിർമ്മാതാക്കളുടെ മേധാവികള്‍ക്കെതിരെ സ്പെയിൻ അന്വേഷണം ആരംഭിച്ചു

മാഡ്രിഡ്: മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലോ വംശഹത്യയിലോ പങ്കാളികളാണെന്ന് ആരോപിച്ച്, ഇസ്രായേൽ ആയുധ കമ്പനിയുമായി വ്യാപാരം നടത്തിയതിന് സ്റ്റീൽ നിർമ്മാതാക്കളായ സിഡെനോറിലെ എക്സിക്യൂട്ടീവുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി സ്പെയിനിലെ ഉന്നത ക്രിമിനൽ കോടതി വെള്ളിയാഴ്ച അറിയിച്ചു.

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ ശക്തമായി വിമർശിക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിൻ, 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തോടെ സംഘർഷം ആരംഭിച്ചതിനുശേഷം രാജ്യവുമായുള്ള ആയുധ കൈമാറ്റം നിർത്തിവച്ചതായി പറഞ്ഞു.

സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തകർന്ന പലസ്തീൻ പ്രദേശത്ത് “വംശഹത്യ” തടയുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഉപരോധം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇസ്രായേൽ മിലിട്ടറി ഇൻഡസ്ട്രീസിന് സ്റ്റീൽ വിറ്റതിന് കള്ളക്കടത്ത്, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ വംശഹത്യ എന്നിവയിൽ പങ്കാളികളാണെന്ന് ആരോപിച്ച് സിഡെനോറിന്റെ ചെയർമാൻ ഹോസെ അന്റോണിയോ ജെയ്‌നഗയും മറ്റ് രണ്ട് എക്സിക്യൂട്ടീവുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഓഡിയൻസിയ നാഷനൽ കോടതി പറഞ്ഞു.

സർക്കാരിന്റെ അനുമതി തേടാതെയോ ഇടപാട് രജിസ്റ്റർ ചെയ്യാതെയോ സ്പാനിഷ് സ്ഥാപനം ലോഹം വിറ്റതു കൂടാതെ ആയുധ നിർമ്മാണത്തിനായി ഈ വസ്തുക്കൾ ഉപയോഗിച്ചതായും കോടതി ഒരു പ്രസ്താവനയിൽ പറഞ്ഞു.

പലസ്തീൻ അനുകൂല സംഘടനയുടെ പരാതിയെത്തുടർന്ന് ആരംഭിച്ച കേസിൽ നവംബർ 12 ന് മൊഴി നൽകാൻ അന്വേഷണ ജഡ്ജി മൂന്നു എക്സിക്യൂട്ടീവുകളേയും വിളിപ്പിച്ചിട്ടുണ്ട്.

2023 ലെ ഹമാസ് ആക്രമണത്തിൽ 1,221 പേർ കൊല്ലപ്പെട്ടതില്‍ കൂടുതലും സിവിലിയന്മാരാണെന്ന് ഔദ്യോഗിക ഇസ്രായേലി കണക്കുകൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പറയുന്നു. പലസ്തീൻ തീവ്രവാദികൾ 250 ഓളം ബന്ദികളെ തട്ടിക്കൊണ്ടുപോയി, ബാക്കിയുള്ള ബന്ദികൾ ഈ മാസം ആരംഭിച്ച ദുർബലമായ വെടിനിർത്തൽ സമയത്ത് ജീവനോടെ തിരിച്ചെത്തി.

ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഇസ്രായേലിന്റെ പ്രതികാര നടപടിയിൽ ഗാസയിൽ 68,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, പ്രധാനമായും സാധാരണക്കാരാണെന്ന് യുഎൻ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Comment

More News