കോഴിക്കോട്; ബിജെപി നേത്യത്വം നൽകുന്ന കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി കേരളം ഉൾപ്പെടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിനു വേണ്ടിയുള്ള ചരട് പദ്ധതിയായാണെന്നും അത് ചതിയാണെന്നും, പിഎം ശ്രീയില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളും വര്‍ഗീയ കാഴ്ചപ്പാടുകളും കേരളത്തിൽ ആശങ്കതീർക്കുന്നതാണെന്നും, ഇടതു മുന്നണിയും സർക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തി കൃത്യമായ നയ സമീപനം സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് കേരള സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എന്നാൽ, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വലതുപക്ഷ പാർട്ടികൾ ഭരിക്കുന്ന കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച് നേരത്തെ തന്നെ പങ്കാളിത്തം വഹിച്ചത് കേരളത്തിലെ കോണ്‍ഗ്രസും മുസ്ലിം ലീഗും അറിഞ്ഞ ഭാവം ഇല്ലെന്നും, മലബാറിൽ ഉൾപ്പെടെ കേരളത്തിൽ ധ്രുവീകരണ രാഷ്ട്രീയത്തിന് കളം ഒരുക്കാൻ നോക്കുന്നവർക്ക് ഇടം നൽകാതെ സംഘപരിവാർ അജണ്ടയായ ദേശിയ വിദ്യാഭ്യാസ നയത്തിന് വാതിൽ തുറന്ന് നൽകുന്ന പിഎം ശ്രീ പദ്ധതിയെ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുനപരിശോധന നടത്തണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ , സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പുതുമ, റൈഹാൻ പറക്കാട്ട്, ഷംഷാദ് മറ്റത്തൂർ, ഷംസീർ കൈതേരി, സഹീർ കണ്ണൂർ, നൗഫൽ തടത്തിൽ, സത്താർ ആലപ്പുഴ, ഷമീർ ബാലുശ്ശേരി, ഷെയ്ഖ് ഹനീഫ് ,ജെയിൻ ജോസഫ് എന്നിവർ സംസാരിച്ചു.
