തിരുവനന്തപുരം: കേരളത്തെ സംഘ്പരിവാറിന് തീറെഴുതി പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ അണിനിരക്കും.
ജില്ല കമ്മിറ്റികൾക്ക് കീഴിൽ കലക്ടറേറ്റ് മാർച്ചുകൾ, DDE ഓഫീസ് ഉപരോധം, റോഡ് ഉപരോധം, മണ്ഡലം, കാമ്പസ്, സ്കൂൾ തലങ്ങളിൽ പ്രതിഷേധങ്ങൾ എന്നിവയും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ആർ.എസ്.എസിൻ്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ പി.എം ശ്രീയും ദേശീയ വിദ്യാഭ്യാസ നയവും ഒരു കാരണവശാലും കേരളത്തിൽ നാപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.
