കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ – മൂന്നാം വാർഷിക ആഘോഷം

ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു, കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ “മൂന്നാം വാർഷിക ആഘോഷം ഹിലാലിൽ വെച്ച് നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗംങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത വാർഷിക സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. ഡോ. ഫസീഹ അഷ്‌കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, ഷജീർ, മോഹനൻ, അജിമോൻ, യൂനസ്, യഹ്‌യ എന്നിവർ സംസാരിച്ചു.

ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്‌സിൻ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Comment

More News