രാശിഫലം (28-10-2025 ചൊവ്വ)

ചിങ്ങം: ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യ ദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം നല്ലതാകും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ചിലപ്പോൾ നിങ്ങളെ ഉത്‌കണ്‌ഠാകുലരായും കണ്ടേക്കാം. പ്രിയപ്പെട്ടവരുമായുള്ള വഴക്കുകൾ, ജീവിത പങ്കാളിയുമായുള്ള പിണക്കങ്ങൾ, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്കകൾ എന്നിവ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ ആലോചിച്ച് തീരുമാനമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തുലാം: ഇന്ന് നിങ്ങൾ മതപരമായ സ്ഥലം സന്ദർശിക്കുന്നതിന് സാധ്യത കാണുന്നുണ്ട്. ഇന്ന് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിങ്ങളെ സന്തോഷിപ്പിച്ചേക്കാം. മറ്റുള്ളവരുടെ നല്ല വാക്കുകൾ കേൾക്കാൻ താത്‌പര്യം കാണിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതാണ്.

വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. വീട്ടിലെ സാഹചര്യം പല ബുദ്ധിമുട്ടുകളും നിറഞ്ഞതാകാൻ സാധ്യതയുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിട്ടേക്കാം. മറ്റുള്ളവരെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകൾ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. വിദ്യാർഥികൾക്കിന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്.

ധനു: ഒരു തീര്‍ഥയാത്രക്ക് ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഊർജസ്വലമായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷ വാർത്ത ഉണ്ടാകാനിടയുണ്ട്. സമൂഹത്തിന് നിങ്ങളെക്കുറിച്ച് നല്ല മതിപ്പുണ്ടാകും.

മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന് വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇതൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദ യാത്രക്ക് സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യമായ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. നിങ്ങൾ ചെയ്യുന്ന തൊഴിൽ മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. നല്ല നേട്ടങ്ങൾ ഇന്ന് നിങ്ങളുടെ മുൻപിലേക്ക് കടന്നുവരും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ ഇന്ന് സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് ഇന്ന് കഴിയും.

മേടം: മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഇന്ന് സാധിച്ചെന്ന് വരില്ല. ശാരീരിക അസ്യസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വീട്ടിലോ ജോലി ചെയ്യുന്ന സ്ഥലത്തോ വിഷമിപ്പിക്കുന്ന വിധത്തിലുള്ള എന്തെങ്കിലും കാര്യം ഉണ്ടായേക്കാം. ഇത്തരം സന്ദർഭത്തിൽ നിങ്ങൾ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

ഇടവം: ഭക്തിയിൽ മുഴുകിയ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ഇന്ന് മുഴുവൻ ഒരു വല്ലായ്‌മയും ഉന്മേഷക്കുറവും അനുഭവപ്പെടാം. നിങ്ങളുടെ ജോലിഭാരം കൂടാം. അനാവശ്യ കാര്യങ്ങളിൽ ഏർപ്പെടാതെ സ്വന്തം കാര്യം നോക്കുന്നതായിരിക്കും ഇന്ന് ഉത്തമം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും. ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ മറ്റും വാങ്ങാനായി നിങ്ങൾ ഒരു ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു.

കര്‍ക്കടകം: സുഹൃത്തുക്കളുമായി പങ്കിടാൻ ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശംസകൾ ലഭിക്കും. ശാരീരിക നില ഇന്ന് മുഴുവൻ തൃപ്‌തികരമായിരിക്കും. കുടുംബവുമായി സമയം ചെലവിടും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം.

Leave a Comment

More News