ചിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലുള്ള സെന്‍റ് പീറ്റേഴ്സ്, സെന്‍റ് ജോര്‍ജ്, സെന്‍റ് മാര്‍ക്ക് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2026 ഫെബ്രുവരി 7, 8 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് ലെയ്ക്ക് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് (150 E. Belle Drive, North Lake, IL 60164) വിപുലമായ രീതിയില്‍ കൊണ്ടാടുവാന്‍ 10.15.25-ല്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് കൂടിയ സംയുക്ത പെരുന്നാള്‍ കമ്മിറ്റി തീരുമാനിച്ചു. ഈ പെരുന്നാളിന്‍റെ പ്രധാന കാര്‍മ്മികന്‍ ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് ആണ്.മലങ്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയര്‍ക്കീസാണ് പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവ.
ഈ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ വിശ്വാസികളായ നിങ്ങളേവരേയും സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
