ആലപ്പുഴയിൽ മലയാളി മജീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ മാജിക് ഫെസ്റ്റിന്റെ ഭാഗമായി, വ്യക്തിഗത ഇനത്തിൽ മാജിക് വിഭാഗത്തിൽ 5 ഗിന്നസ് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയതിന്റെ അംഗീകാരമായി മജീഷ്യൻ ആൽവിൻ റോഷനെ മുൻമന്ത്രി ശ്രീ ജി. സുധാകരൻ അവർകൾ ആദരിച്ചു.
അസോസിയേഷന്റെ രക്ഷാധികാരികളായ ശ്രീ സാമ്രാജ് , ശ്രീ മയൻ വൈദർ ഷാ, അഡ്വൈസർ ശ്രീ ആർ.കെ. മലയത്ത്, പ്രസിഡന്റ് ശ്രീ ബിനു പൈറ്റാൽ , ജനറൽ സെക്രട്ടറി ശ്രീ ജോസഫ് സേബ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
