തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം; ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വമ്പന്‍ വലിയ പ്രഖ്യാപനങ്ങൾ. ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കും. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകും. ആശാ വർക്കർമാരുടെ ഓണറേറിയം പ്രതിമാസം 1,000 രൂപ വർദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ.

സാമൂഹിക ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത ട്രാൻസ് സ്ത്രീകൾ ഉൾപ്പെടെയുള്ള ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. 35 നും 60 നും ഇടയിൽ പ്രായമുള്ള മഞ്ഞ കാർഡിലും പിങ്ക് കാർഡിലും ഉൾപ്പെട്ടവർക്ക് പ്രതിമാസം 1000 രൂപ വീതം നൽകും. 33 ലക്ഷത്തിലധികം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും പദ്ധതിക്കായി സർക്കാർ പ്രതിവർഷം 3800 കോടി രൂപ നീക്കിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്കായി കണക്റ്റ് ടു വർക്ക് സ്കോളർഷിപ്പ് എന്ന പുതിയ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യുവാക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, പ്ലസ് ടു, ഐടിഐ, ബിരുദ പഠനങ്ങൾക്ക് ശേഷം വിവിധ നൈപുണ്യ കോഴ്‌സുകൾ പഠിക്കുന്നതോ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയ 18 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകും. പദ്ധതിക്ക് 5 ലക്ഷം ഗുണഭോക്താക്കളെ സർക്കാർ പ്രതീക്ഷിക്കുന്നു.

Leave a Comment

More News