ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസമായിരിക്കും ഇന്ന്. പങ്കാളിയിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ വളരെയധികം സന്തോഷം നിങ്ങൾക്കിന്നുണ്ടാകും. സുഹൃത്തിൻ്റെ ഉപദേശങ്ങൾ കേൾക്കാൻ നിങ്ങൾക്ക് മനസുവരുന്നതാണ്.
കന്നി: വളരെ ശാന്തസ്വഭാവമായിരിക്കും ഇന്ന്. മറ്റുള്ളവരെ സഹായിക്കുന്നതിന് ഈ ദിവസം പ്രയോജനപ്പെടുത്തും. മറ്റുള്ളവരെ അറിഞ്ഞ് സഹായിക്കാനുള്ള മനോഭാവം നിങ്ങൾക്കുണ്ടെന്ന് ഇന്ന് തിരിച്ചറിയുന്നതാണ്. ഇത് മറ്റ് കാര്യങ്ങൾ ചെയ്‌തു തീർക്കുന്നതിൽ ഏറെ പ്രചോദനം നൽകുന്നതാണ്.
തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. വളരെ ദേഷ്യം നിറഞ്ഞ ദിവസത്തിൽ ഒന്നാണിന്ന്. ചെറിയ കാര്യത്തിനുപോലും പ്രകോപിതനായേക്കാം. മനസിലുള്ള എന്തെങ്കിലും കാര്യം വല്ലാതെ അലട്ടിയേക്കാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മതന്നെ ഒരു പക്ഷെ നിങ്ങളുടെ വിഷമത്തിന് കാരണമായേക്കാം. ആയതിനാൽ നന്നായി ക്ഷമ പാലിക്കുക. അത് നിങ്ങൾക്ക് ആശ്വാസം പകരും.
വൃശ്ചികം: പുതിയ വ്യവസായസംരംഭങ്ങൾക്ക് ഉത്തമമായ ദിവസം. ഇന്ന് നിങ്ങൾ വളരെ നിശ്ചയദാർഢ്യത്തോടുകൂടി വളരെയധികം കഠിനാധ്വാനം ചെയ്യാൻ തയ്യാറാകും. നേട്ടങ്ങൾ കൈവരും. മൊത്തത്തിൽ വളരെ നല്ല ദിവസമാണ് നിങ്ങൾക്കിന്ന്.
ധനു: ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തന്നെ തൊഴിലിനെയും ബാധിച്ചേക്കാം. സമ്മിശ്ര വികാരങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും. ആയതിനാൽ ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. ഇല്ലെങ്കിൽ അത് നിങ്ങളെ നിരാശപ്പെടുത്തും. കുടുംബത്തിലും നല്ല അന്തരീക്ഷം ആയിരിക്കില്ല. ശാന്തത കൈക്കൊള്ളുക.
മകരം: നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ബുദ്ധിപരമായ വളർച്ച അസാധാരണമായിരിക്കും. അതുപോലെ തന്നെ വിചാരങ്ങളും. ആയതിനാൽ നന്നായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങൾ നിങ്ങളെ ഇന്ന് അതിശയിപ്പിക്കും. നേട്ടങ്ങൾ, പണം, സ്നേഹം തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്നവയെല്ലാം സ്വന്തമാക്കണം എന്ന ചിന്ത ഇന്നുണ്ടാകും. ദിവസത്തിൻ്റെ അവസാനത്തോടെ വായനയിലോ, ഗവേഷണത്തിലോ, ചർച്ചയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലോ മുഴുകുന്നതാണ്.
മീനം: ഇന്ന് ഓഫിസിലെയും വീട്ടിലെയും കാര്യങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യും. വീടിൻ്റെ നവീകരണത്തിനുള്ള ജോലികൾ, അതിനുള്ള ചെലവ് ഒരു പക്ഷേ കൂടുതലാണെങ്കിലും നിങ്ങൾ അതിൽ ബുദ്ധിമുട്ടേണ്ടി വരില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന് അതിൻ്റേതായ ഫലം കാണും.
മേടം: ജോലിയും, സാമൂഹിക പ്രതിബദ്ധതകളും നിങ്ങളെ തിരക്കിലാക്കുന്ന ദിവസം. എന്നാൽ തിരക്കിൽ നിന്നൊഴിഞ്ഞ് നിങ്ങൾ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് അകന്നു നിൽക്കാനുള്ള മാർഗങ്ങൾ തേടുക.
ഇടവം: ഇന്ന് നിങ്ങൾക്ക് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നതാണ്. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്നു വരാം. ഉച്ചതിരിയുമ്പോഴേക്കും നിങ്ങൾക്ക് നല്ല നിരാശ അനുഭവപ്പെടാം. ആത്മവിശ്വാസം കുറയുന്നതുപോലെ തോന്നിയെന്നിരിക്കാം. ആയതിനാൽ തന്നാൽ കഴിയുന്ന വിധം ഇന്ന് നന്നായി പ്രവർത്തിക്കുക. നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കും. കുടുംബാംഗങ്ങളുമായി കൂടുതൽ ഇടപഴകുകയും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള കരുതലോടെയുള്ള നിങ്ങളുടെ പെരുമാറ്റത്തിന് പ്രതിഫലമായി സ്നേഹവും ശ്രദ്ധയും പരിചരണവും തിരിച്ച് കിട്ടും.
കര്‍ക്കടകം: ജീവിതത്തിൽ ഏറെ സന്തോഷം തോന്നുന്ന ദിവസമായിരിക്കും നിങ്ങൾക്കിന്ന്. തൊഴിൽ പരമായും സാമ്പത്തികപരമായും ഭാഗ്യ ദിനമാണിന്ന്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലത പ്രകടിപ്പിക്കും. സാമൂഹത്തിൽ നിന്ന് ലഭിക്കുന്ന അംഗീകാരം നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. നേരത്തെ വിചാരിച്ചിരുന്ന യാത്രകൾ സഫലമാകും.
