ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ‘ഈലാഫ്’ (ഇണക്കം) എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിനോദയാത്ര പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
രാവിലെ മുതൽ രാത്രി 9 മണിവരെ നീണ്ടുനിന്ന പരിപാടിയിൽ അഞ്ച് ടീമുകളായി വിവിധ വിനോദ മത്സര പരിപാടികൾ അരങ്ങേറി. ഗസൽ ടീം ഓവറോൾ ചാമ്പ്യൻമാരായി. ലെപോഡ്, അബാബീൽ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സോണൽ പ്രസിഡന്റ് ടി.കെ. സുധീർ പരിപാടികൾക്ക് ആരംഭം കുറിച്ചു. അബ്ദുൽ ഹമീദ് എടവണ്ണ, അഹമദ് ഷാഫി, അബ്ദുൽ വാഹദ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പരിപാടികൾ ഷിബിലി സിബ്ഗതുള്ളാഹ്, അഷ്‌റഫ് എ.പി. എന്നിവർ നിയന്ത്രിച്ചു.
വിജയികൾക്ക് സോണൽ വൈസ് പ്രസിഡന്റുമാരായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ജലീൽ എം.എം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്റർസോൺ കലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സ്കിറ്റിന്റെ ദൃശ്യാവിഷ്കാര പ്രദർശനോൽഘാടനം തനിമ സോണൽ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ നിർവഹിച്ചു.
കുട്ടികളും കുടുംബങ്ങളുമടക്കം മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത വിനോദയാത്ര വളണ്ടിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, താഹിർ ടി.കെ, മുഹമ്മദ് റഫീഖ്, ഫഹദ് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ നിയന്ത്രിച്ചു.
