തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുവാന്‍ വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. 10 ജില്ലകളിലായി 82 റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
മറ്റു റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് അനുവദിച്ച തുക ജില്ല തിരിച്ച്:
തിരുവനന്തപുരം -14 റോഡുകൾക്ക് 68.90 കോടി രൂപ
കൊല്ലം – 15 റോഡുകൾക്ക് 54.20 കോടി രൂപ
പത്തനംതിട്ട – 6 റോഡുകൾക്ക് 40.20 കോടി രൂപ
ആലപ്പുഴ – 9 റോഡുകൾക്ക് 36 കോടി രൂപ
കോട്ടയം – 8 റോഡുകൾക്ക് 35.20 കോടി രൂപ
ഇടുക്കി – 5 റോഡുകൾക്ക് 35.10 കോടി രൂപ
എറണാകുളം – 8 റോഡുകൾക്ക് 32.42 കോടി രൂപ
തൃശ്ശൂര്‍ – 11 റോഡുകൾക്ക് 44 കോടി രൂപ
പാലക്കാട് – 5 റോഡുകൾക്ക് 27.30 കോടി രൂപ
മലപ്പുറം – ഒരു റോഡിന് 4.50 കോടി രൂപ
പിആര്‍ഡി, കേരള സര്‍ക്കാര്‍
