ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം മാത്യു (85) ഡാളസിൽ അന്തരിച്ചു. ഡാളസിലെ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയാണ്. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗമായ അന്നമ്മ മാത്യു ആണ് സഹധർമ്മിണി.
മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാളസിൽ).
മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ്
കൊച്ചുമക്കൾ: അബിഗേൽ, ഇസബെല്ല, കെസിയ, വൈയറ്റ്.
ഭാര്യാ സഹോദരങ്ങൾ: ബിഷപ് സിമ്മി മാത്യു (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാളസ്), മേരി മാത്യു (ബാംഗ്ലൂർ).
പൊതുദർശനം നവംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും.
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു 817 723 5390
