വർണ്ണച്ചിറകുകൾ: റെയ്ച്ചൽ ജോർജ്, ടെക്സസ്

രണ്ടായിരത്തില് ലോകം അവസാനിക്കുമെന്ന് നമ്മൾ പറഞ്ഞു… ഇന്ന് 2025 ആയി… സമയം പോകുന്നതറിയുന്നില്ല… പുറകോട്ടു നോക്കുമ്പോൾ.. മേരിക്കുട്ടി, ലീലാമ്മ കൊച്ചമ്മ, അച്ചൻ കുഞ്ഞിച്ചായൻ, ജോയിച്ചായൻ, ബേബിച്ചായൻ, തങ്കച്ചായൻ, അന്നമ്മ… അങ്ങനെ ജീവിതത്തിന്റെ ഓരോ പേജുകൾ മാറി മറയുന്നു.. അവിടെ വിട്ടുപോയ ഒരു കണ്ണി ഉണ്ടായിരുന്നു…. മേരിക്കുട്ടിയുടെ മകൾ മിനു… എവിടെയാണ് എന്തെന്നറിയാത്ത … ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് ഓർത്ത നിമിഷങ്ങൾ…. രാജസ്ഥാൻ ഉണ്ടായിരുന്ന മറിയാമ്മയാണ് കോൺടാക്ട് അഡ്രസ്സ് തന്നത്. ഞാനും എന്റെ കുടുംബവും മാത്രമേ അന്ന് നാട്ടിലുള്ളു ബാക്കിയെല്ലാവരും അമേരിക്കയിലേക്ക് ചേക്കേറിയുന്നു.

ലീലാമ്മ കൊച്ചമ്മയുടെ ഇളയ മകൻ സണ്ണിക്ക് ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്. ഏതാണ്ട് നാലുവർഷത്തെ ഞങ്ങളുടെ അന്വേഷണത്തിനുശേഷം , മീനുവിനെയും യാഷിനെയും രണ്ടു പെൺമക്കളും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. വർഷങ്ങൾക്കുശേഷം നേരിൽ കാണുമ്പോൾ… ഉണ്ടാകുന്ന പ്രതികരണം എന്തെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല അവന്…. കുട്ടി കൊച്ചമ്മയും എന്റെ കൂടെ വരണം…. കൊച്ചിയിൽ നിന്നും ഞാൻ ഡൽഹിയിൽ എത്തി… എന്നെ കാത്ത് അവൻ ഡൽഹി എയർപോർട്ടിൽ നിൽപ്പുണ്ടായിരുന്നു. ഡൽഹിയിലെ തിരക്കുപിടിച്ച നഗരത്തിൽ നിന്നും ഒഴിഞ്ഞുമാറിയ ഒരു മനോഹരമായ വീട്…. വളരെ ഊഷ്മളമായ സ്വീകരണം… രക്തം രക്തത്തെ തിരിച്ചറിയാതിരിക്കുമോ? കാലഘട്ടത്തിന്റെ പേജുകൾ ഇനിയും മറിയും…. വേനൽ കഴിഞ്ഞ് ശൈത്യത്തിലേക്ക് കടക്കുന്ന കാലാവസ്ഥ…… വർണ്ണാഭമായ കാഴ്ചകൾ… സണ്ണി നിന്റെ ചിന്തകൾക്കും ഇത്രയും വർണ്ണങ്ങൾ ഉണ്ടോ? നന്ദി ചൊല്ലി തീർക്കുവാനി ജീവിതം പോര….

Leave a Comment

More News