ചിങ്ങം: ഇന്ന് അനുകൂല ദിവസമാണ്. നിങ്ങൾ കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുവാൻ ആഗ്രഹിക്കും. ബുദ്ധിപരമായ തീരുമാനങ്ങൾ സ്വീകരിക്കും. വീട് പുതുക്കി നിർമിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കും.
കന്നി: ഒരുപാട് പേരെ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വർധിക്കാൻ സാധ്യത. അറ്റുപോയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കും. വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.
തുലാം: അനുകൂല ദിനമായിരിക്കില്ല. ചില ചിന്തകള്‍ മനസിനെ അസ്വസ്ഥപ്പെടുത്താൻ സാധ്യത. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. എന്ത് പറയുന്നതിന് മുൻപും ചിന്തിച്ചിട്ട് പറയുക, അല്ലാത്ത പക്ഷം വഴക്കുകൾക്ക് കരണമാകാം. എതിരാളികളിൽ നിന്നും അകലം പാലിക്കുക. പുതിയ ദൗത്യങ്ങളും പദ്ധതികളും ആരംഭിക്കുന്നത് അഭികാമ്യമല്ല. സാമ്പത്തിക നേട്ടത്തിന് സാധ്യത .
വൃശ്ചികം: ബൗദ്ധികമായി ഉണർവ് തോന്നിക്കുന്ന ദിനമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിനമാണ്. കുടുംബത്തോടൊപ്പമുള്ള ഉല്ലാസയാത്രയ്ക്ക് സാധ്യത. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ആരോഗ്യം, സാമ്പത്തികം എന്നിവ അനുകൂലമാണ്.
ധനു: ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ സാധ്യത കുറവാണ്. കഠിനാധ്വാനത്തിൻ്റെ ഫലം വൈകിയാലും നിങ്ങളിൽ എത്തിച്ചേരും. ഏത് കാര്യത്തിനും ക്ഷമ കൈമുതലാക്കുക. യാത്രകൾക്ക് നല്ല ദിനമല്ല. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മാറ്റിവയ്ക്കുന്നത് അഭികാമ്യം.
മകരം: വികാരങ്ങളെ നിയന്ത്രിക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. മാനസിക അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യത. ആരോഗ്യ പരിശോധന നടത്തുക. അഭിപ്രായങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ വഴക്ക് ഒഴിവാക്കാം.
കുംഭം: പുതിയ പദ്ധതിയോ ദൗത്യമോ ആരംഭിക്കും. സഹപ്രവർത്തരെ അഭിവാദ്യം ചെയ്യുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അഭികാമ്യമായ ദിനമല്ല. ഉച്ചയ്ക്ക് ശേഷം മികച്ച ദിനമായിരിക്കില്ല. സ്വത്ത് ഇടപാടുകൾക്ക് നല്ല ദിനമല്ല. വിദ്യാർഥികൾക്ക് ശരാശരി ദിനമായിരിക്കും. അമ്മയുടെ ആരോഗ്യ നില ആശങ്ക ജനിപ്പിക്കും. പുസ്തകങ്ങൾ വായിക്കുന്നത് ആശ്വാസമേകും.
മീനം: അവിവാഹിതര്‍ക്ക് നല്ല ദിവസം. വിവാഹിതരായിട്ടുള്ളവർക്കും പ്രണയിതാക്കൾക്കും പങ്കാളിയുമായി ഇടപെഴകാൻ സാധിക്കും. വ്യവസായത്തിൽ പുതിയ പങ്കാളിയെ കണ്ടെത്തും. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ നല്ല ദിവസമാണ്.
മേടം: വാക്കുകൾ കൊണ്ട് ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്താൻ സാധ്യത. ഒരുപാട് കാലം ആഗ്രഹിക്കുന്ന ബന്ധം ദൃഢമാകും. വിവാഹിതർക്ക് മികച്ച ദിനം.
ഇടവം: എത്ര കഠിനാദ്ധ്വാനം ചെയ്താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകും. ഉച്ചക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കുക. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കും.
മിഥുനം: വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. വളരെ നീണ്ട് ബൗദ്ധിക ചര്‍ച്ചകള്‍ക്ക്ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിൻ്റെ സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം സമ്മർദം ഉണ്ടാക്കും. എന്നാലും ഏൽപ്പിച്ച ജോലി കൃത്യ സമയത്ത് ചെയ്ത് തീർക്കാനാകും. സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കും. ചില സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധ്യത.
കര്‍ക്കിടകം: തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യത. വ്യവസായികൾക്ക് മികച്ച ദിനം. നേടുന്ന വിജയത്തിൽ സന്തോഷം കണ്ടെത്തുക.
