എക്സൈസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെത്താംഫെറ്റാമൈൻ കഴിച്ച 26 കാരൻ അറസ്റ്റിൽ, ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: എക്സൈസ് സംഘം വീട്ടിലെത്തിയത് കണ്ട് അവരില്‍ നിന്ന് രക്ഷപ്പെടാന്‍ മെത്താംഫെറ്റാമൈൻ കഴിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കാലാട് വാളക്കണ്ടിയിലെ 26 കാരനായ റഫ്‌സിനാണ് എക്സൈസിന്റെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ മെത്താംഫെറ്റാമൈൻ കഴിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇയാളിൽ നിന്ന് 0.544 ഗ്രാം മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. 0.20 മെത്താംഫെറ്റാമൈൻ വിഴുങ്ങിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. മെഡിക്കൽ കോളേജിൽ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിവരികയാണ്.

Leave a Comment

More News