രാശിഫലം (10-11-2025 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ ദിവസം വിജയത്തിന്‍റേതാണ്. കഠിനമായ പ്രയത്നത്തിലൂടെ അത് സാധ്യമാകും. ബിസിനസില്‍ വന്‍ ലാഭം കൊയ്യാന്‍ കഴിയുന്ന ദിവസമാണിന്ന്. ബിസിനസില്‍ പുതിയ ഇടപാടുകളും ഇന്ന് നടത്തും. കുടുംബത്തില്‍ നിന്നുള്ള വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ക്രിയാത്മകതയെ വാനോളം ഉയര്‍ത്തപ്പെടും. ജോലിയിലും ബിസിനസിലും അപ്രതീക്ഷിത മുന്നേറ്റത്തിന് സാധ്യത. പുതിയ കരകൗശല വസ്‌തുക്കള്‍ കൊണ്ടോ ഉപകരണങ്ങള്‍ കൊണ്ടോ വീട് അലങ്കരിക്കും. ഇത് കുടുംബത്തില്‍ നിന്നുള്ള പ്രശംസയ്‌ക്ക് കാരണമാകും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് പ്രഭാപൂര്‍ണമായ ദിവസമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കുന്നത്‌ നിങ്ങൾക്ക്‌ അനുകൂലമാകും. വൈകുന്നേരത്തോടെ ഷോപ്പിങ്ങിന് പോകാന്‍ സാധ്യത. സാമ്പത്തിക ചെലവ് വര്‍ധിക്കും.

വൃശ്ചികം: നിങ്ങള്‍ ചെയ്യുന്ന ജോലി ഇന്ന് ഏറെ ഗുണകരമായി തീരും. ബിസിനസുകാര്‍ക്ക് ലാഭം കൊയ്യാനുള്ള ദിവസമാണിന്ന്. ജോലിയിലും ജീവിതത്തിലും കുടുംബത്തിന്‍റെ പിന്തുണ ലഭിച്ചേക്കാം.

ധനു: ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്‌ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഉയര്‍ച്ചയിലേക്ക് നയിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസം.

മകരം: കുടുംബ ബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് ലോകം കീഴടക്കാനും എല്ലാം നേടിയെടുക്കാനും ഇന്ന് സാധിക്കും.

കുംഭം: ഈ ദിവസം നിങ്ങൾക്ക് കൂടുതൽ നല്ലതായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നിങ്ങളുടെ മികവ് കാണിക്കാനും പ്രോത്സാഹിപ്പിക്കും. ഇന്ന് നിങ്ങളുടെ മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും. എന്നാൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾ പൂർണമായും തൃപ്‌തനാകില്ല. നേട്ടങ്ങളിൽ നിങ്ങൾ അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മീനം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കും. സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ വളരെ കാലമായുള്ള ഒരു ഇടപാട് ഇന്ന് നിങ്ങള്‍ കൈകാര്യം ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ നടത്താന്‍ സാധ്യത.

മേടം: ജീവിതത്തിലെ ഏറ്റവും ഉത്തമമായ സമയമാണിത്. എന്നാല്‍ ജീവിത വിജയത്തിനായി കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജോലിയില്‍ സാധാരണ പോലുള്ള ഉയര്‍ച്ച താഴ്‌ചകള്‍ സംഭവിക്കാം. തീരുമാനങ്ങള്‍ ശരിയായാല്‍ ജീവിതവും ശരിയാകും. ഇന്ന് വൈകുന്നേരത്തോടെ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം.

ഇടവം: ഏറെ കാലമായി മനസില്‍ സൂക്ഷിക്കുന്ന ആഗ്രഹം ഇന്ന് സഫലമായേക്കാം. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധ്യത. ഇതിലൂടെ നിങ്ങള്‍ പ്രതീക്ഷിച്ചതിന് അപ്പുറം ലാഭം കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്കാകും. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറച്ചേക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സാധാരണ ഒരു ദിവസമായിരിക്കും. ജോലി സ്ഥലത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തുക. കഴിയുമെങ്കില്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് ഗുണകരം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മാനസികോല്ലാസം നല്‍കും.

കര്‍ക്കടകം: നിങ്ങളുടെ ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇന്ന് കൂടുതല്‍ സമയം ചെലവഴിക്കാല്‍ ശ്രമിക്കുക. അത് നിങ്ങളുടെ വിജയത്തിന് കാരണമായേക്കാം. വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധ്യത.

Leave a Comment

More News