റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിലെ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യൺ ദിർഹമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വളർച്ച രേഖപ്പെടുത്തി.
റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
റീട്ടെയിൽ വിൽപ്പനന 1.384 ബില്യൺ ദിർഹമാണ്. 6.72% ആണ് വളർച്ച. റിയൽ എസ്റ്റേറ്റ് 12.61% വളർന്നു. വരുമാനം 134 മില്യൺ ദിർഹത്തിൽ എത്തി. മറ്റു വരുമാനം 59 മില്യൺ ദിർഹമാണ്. നികുതിക്ക് മുൻപുള്ള ലാഭം 251 മില്യൺ ദിർഹം (6% വളർച്ച), നികുതിക്ക് ശേഷം 227 മില്യൺ ദിർഹം (7% വളർച്ച).
ഉപയോക്താക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവർത്തനം തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. സ്ഥിരം ഉപയോക്താക്കളിൽ 19% വളർച്ചയും പുതിയ ഉപയോക്താക്കളിൽ 66% വളർച്ചയും രേഖപ്പെടുത്തി. ഓൺലൈൻ വിൽപ്പന 27% ആയി ഉയർന്നു.
2025-ൽ യൂണിയൻ കോപ് നാല് പുതിയ സ്റ്റോറുകൾ തുറന്നു, നാല് ഔട്ട് ലെറ്റുകൾ നവീകരിച്ചു. മാത്രമല്ല, 18 സ്റ്റോറുകളിൽ സെൽഫ് ചെക്കൗട്ട് ഏർപ്പെടുത്തി. രണ്ട് സ്റ്റോറുകൾ സ്കാൻ ആൻഡ് ഗോ സംവിധാനവും കൊണ്ടുവന്നു. തങ്ങളുടെ മേഖലയിൽ ആദ്യമായി സബ്സ്ക്രിപ്ഷൻ സംവിധാനവും കൊണ്ടുവന്നു.
തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം 2025-ന്റെ രണ്ടാം പാദത്തിലാണ് അവതരിപ്പിച്ചത്. നിലവിൽ 87% ആക്റ്റീവ് ഉപയോക്താക്കളുണ്ട്. 2025-ന്റെ നാലാം പാദത്തിൽ ഗ്രാബ് ആൻഡ് ഗോ റെഡി മീൽസ് തെരഞ്ഞെടുത്ത സ്റ്റോറുകളിൽ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
സ്വദേശിവൽക്കരണം 38% പൂർത്തിയായതായും കമ്പനി അറിയിച്ചു. നേതൃനിരയിലും ജീവനക്കാരിലും 25% വനിതകളാണ്. 8,500 പരിശീലന മണിക്കൂറുകളും ട്രെയിനിങ് അക്കാദമി പൂർത്തിയാക്കി.
