ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും മറ്റ് മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലാണ് സ്ഫോടനം ഉണ്ടായത്. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി.

സ്ഫോടനത്തെ തുടര്‍ന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് മൂന്ന് വാഹനങ്ങളും കത്തി നശിച്ചു. പരിക്കേറ്റ രണ്ടോ മൂന്നോ പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വിവരം ലഭിച്ചയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്, ഫോറൻസിക് സംഘം സംഭവസ്ഥലത്തുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ചെങ്കോട്ട പോലുള്ള ഒരു പ്രദേശത്ത് സ്ഫോടനങ്ങൾ അസാധാരണമല്ല. ഡൽഹിയോട് ചേർന്നുള്ള ഫരീദാബാദിൽ 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സ്ഫോടനം.

Leave a Comment

More News