ദോഹ: തനിമ റയ്യാൻ സോൺ നിർമിച്ച ഹ്രസ്വചിത്രം ‘സോഷ്യൽ മാൽവെയർ’ പ്രകാശനം ചെയ്തു. തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ യൂട്യൂബ് റിലീസ് നിർവഹിച്ചു.
ലിബറലിസത്തിന്റെയും അതിരുകവിഞ്ഞ സ്വാതന്ത്ര്യത്തിന്റെയും പേരിൽ സമൂഹത്തിൽ നടക്കുന്ന മൂല്യച്യുതികൾക്കെതിരെ ബോധവൽകരിക്കുന്ന സിനിമയാണിതെന്നും ഇത്തരം ആവിഷ്കാരങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിമ റയ്യാൻ സോൺ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.സി റയ്യാൻ സോൺ വൈസ് പ്രസിഡന്റുമാരായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, പ്രവർത്തക സമിതി അംഗം സിദ്ദീഖ് വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
രചനയും സംവിധാനവും നിർവഹിച്ച ശഫാഹ് ബാച്ചി, ക്യാമറമാൻ ജസീം ലക്കി, എഡിറ്റർ സാലിം വേളം, പ്രധാന വേഷങ്ങളിലെത്തിയ സയ്യിദ് അക്ബർ, അനീസ് സി.കെ, ലത്തീഫ് വടക്കേക്കാട്, ഫഹദ് ഇ.കെ, അബ്ദുൽ വാഹദ്, അബ്ദുൽ ബാസിത് തുടങ്ങിയവരും പങ്കെടുത്തു.
