രാശിഫലം (13-11-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും തോന്നുന്ന ദിവസമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ചെടുക്കുക. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് കാരണമാകും. അമിതമായി വികാരാധീതനാകുന്നത് ഒഴിവാക്കുക.

കന്നി: ഇന്ന് നിങ്ങളുടെ കാഴ്‌ചപ്പാടിൽ മാറ്റം വരുത്തുന്നത് നല്ലതായിരിക്കും. ഇന്ന് നിങ്ങൾ വീട് നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. കുടുംബവുമായി സമയം ചെലവഴിക്കും. മുഴുവനായും ഇന്ന് ഒരു നല്ല ദിവസമാണ്. എന്നിരുന്നാലും വാക്ക് തർക്കങ്ങളിൽ ഏര്‍പ്പെടാതിരിക്കുക.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരം കൂടിയാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനും കഴിയും. എന്നാൽ പ്രാർഥന എപ്പോഴും വേണം.

വൃശ്ചികം: ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. സൗഭാഗ്യങ്ങൾക്ക് സാധ്യത. അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. തൊഴിലും കുടുംബ ജീവിതവും ഒരു പോലെ കൊണ്ടുനടക്കാൻ സാധിക്കും.

ധനു: അനുകൂലമായ ദിനമായിരിക്കില്ല. ജോലി സ്ഥലത്ത് പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്. കൂടുതൽ സമയം പണിയെടുക്കേണ്ടി വന്നേക്കാം. വ്യത്യസ്‌ത മനോഭാവമുള്ളവരുമായി ഇടപഴകും. എന്നിരുന്നാലും വിശ്രമിക്കാനും മറ്റും സമയം കണ്ടെത്തുക.

മകരം : വ്യവസായികൾക്ക് മികച്ച ദിനമായിരിക്കില്ല ഇന്ന്. കച്ചവട മേഖലയിൽ നഷ്‌ടം വരാൻ സാധ്യതയുണ്ട്. തിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും അനുകൂല ദിനമല്ല. പുതിയത് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സാമ്പത്തിക ഇടപാടുകളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കേണ്ടതാണ്. മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. സങ്കീർണമായ പ്രശ്‌നങ്ങളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. തൊഴിലിടത്തിലും കുടുംബത്തിലും മികച്ച ദിനം. കുടുംബവുമായി അധിക സമയം ചെലവഴിക്കും

മീനം: നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഇന്ന് നിങ്ങളുടെ നേതൃത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം കഠിനാധ്വാനം ചെയ്യുന്നതിന് പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘാടന കഴിവ് തെളിയിക്കുന്നതിനിടയാക്കും.

മേടം: ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിനമാണ്. പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ എല്ലാം പൂർത്തികരിക്കും. ജീവിതത്തിന്‍റെ ഒരു പുതിയ കാര്യങ്ങള്‍ ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനം. തൊഴിലിടത്ത് പ്രശംസ നേടും. പൊതുമേഖലയിലോ മെഡിക്കൽ മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യ ദിനം.

ഇടവം: ജോലി അഭിനന്ദനപ്രവാഹത്താല്‍ മൂടപ്പെടും. ഇത് നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങൾ കൂടെയുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ പങ്കെടുക്കാൻ സാധ്യതയുണ്ട്.

കര്‍ക്കടകം: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് നല്ല ആശയമായിരിക്കും. കച്ചവടത്തില്‍ നല്ല ഇടപാടുകള്‍ നടത്താന്‍ സാധ്യത.

 

 

Leave a Comment

More News