സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ.

കരിങ്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (15/11/2025) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ ഉയരുന്ന തിരമാലകൾ മൂലം കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (INCOIS) അറിയിച്ചു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മുൻകരുതലുകൾ:

1. കടൽ തിരമാലകൾ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ, താമസക്കാർ അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കുകയും അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

2. ഈ സമയത്ത് ചെറിയ ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം.

3. ഉയർന്ന വേലിയേറ്റവും പ്രക്ഷുബ്ധമായ കടലും ഉള്ള സമയങ്ങളിൽ കടലിൽ മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ, ശക്തമായ തിരമാലകളുള്ള സമയങ്ങളിൽ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ച് അധിഷ്ഠിത ടൂറിസം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

5. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ടുകൾ, വള്ളങ്ങൾ മുതലായവ) തുറമുഖത്ത് സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടി സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. കടൽത്തീരത്തേക്കുള്ള യാത്രകളും കടലിലെ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

7. തീരദേശ മണ്ണൊലിപ്പിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Comment

More News